ഇരവിപേരൂരിൽ വാര്‍ഡുതല ആരോഗ്യകേന്ദ്രം; ജില്ലയിൽ പദ്ധതി നടപ്പാക്കുന്ന ആദ്യ പഞ്ചായത്താണ്​ , ഉദ്ഘാടനം നാളെ

പ​ത്ത​നം​തി​ട്ട: ഇ​ര​വി​േ​പ​രൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ വാ​ര്‍ഡു​ത​ല ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​െൻറ ഉ​ദ്ഘാ​ട​ന​വും വാ​ര്‍ഡ് ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളു​ടെ ജി​ല്ല​ത​ല ഉ​ദ്ഘാ​ട​ന​വും വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട്​ മൂ​ന്നി​ന് പ​ഴ​യ​കാ​വ് മോ​ഡ​ല്‍ അ​ങ്ക​ണ​വാ​ടി​യി​ല്‍ മ​ന്ത്രി വീ​ണ ജോ​ര്‍ജ് നി​ര്‍വ​ഹി​ക്കും. ഇ​ര​വി​േ​പ​രൂ​ര്‍ പ​ഞ്ചാ​യ​ത്തി​െൻറ ഓ​രോ വാ​ര്‍ഡി​ലെ​യും ജ​ന​ങ്ങ​ളു​ടെ ആ​രോ​ഗ്യ​സ്ഥി​തി​യും ആ​രോ​ഗ്യ​സം​ബ​ന്ധ​മാ​യ ബു​ദ്ധി​മു​ട്ടും വി​ല​യി​രു​ത്തു​ന്ന​തി​നും പ്രാ​ദേ​ശി​ക പ​രി​ഹാ​ര​ങ്ങ​ള്‍ ക​ണ്ടെ​ത്തു​ന്ന​തി​നും സ​ഹാ​യ​ക​ര​മാ​യ കേ​ന്ദ്ര​ങ്ങ​ളാ​ണ് വാ​ര്‍ഡ് ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ള്‍.

ഇ​ത്ത​രം കേ​ന്ദ്ര​ങ്ങ​ള്‍ തു​ട​ങ്ങു​ന്ന​തി​നാ​യി എ​ല്ലാ ജി​ല്ല​ക​ളി​ലെ​യും ഒ​രു പ​ഞ്ചാ​യ​ത്തി​നെ​യാ​ണ് ​െത​ര​ഞ്ഞെ​ടു​ത്തി​രു​ന്ന​ത്. ഇ​തി​ല്‍ പ​ത്ത​നം​ത്തി​ട്ട ജി​ല്ല​യി​ല്‍നി​ന്ന്​ ഇ​ര​വി​പേ​രൂ​രാ​ണ്. വാ​ര്‍ഡ് അം​ഗം, ആ​ശാ പ്ര​വ​ര്‍ത്ത​ക, അ​ങ്ക​ണ​വാ​ടി വ​ര്‍ക്ക​ര്‍, കു​ടും​ബ​ശ്രീ എ.​ഡി.​എ​സ് അം​ഗം എ​ന്നി​വ​ര​ട​ങ്ങു​ന്ന ടീ​മി​ന് പ​ര​സ്പ​രം ആ​ശ​യ​വി​നി​മ​യം ന​ട​ത്തു​ന്ന​തി​നും പ​രി​പാ​ടി​ക​ള്‍ ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​തി​നും ഫീ​ല്‍ഡ് വി​സി​റ്റ് ആ​വ​ശ്യ​മാ​യ സാ​ധ​ന​ങ്ങ​ള്‍ സൂ​ക്ഷി​ക്കു​ന്ന​തി​നു​മു​ള്ള പൊ​തു​യി​ട​മാ​ണ് വാ​ര്‍ഡ് ആ​രോ​ഗ്യ​കേ​ന്ദ്രം. ഇ​വ​ര്‍ നാ​ലു​പേ​രു​മാ​യി​രി​ക്കും ഈ ​കേ​ന്ദ്ര​ങ്ങ​ള്‍ സ്ഥി​ര​മാ​യി ഉ​പ​യോ​ഗി​ക്കു​ക.

വാ​ര്‍ഡ് ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ള്‍ പ​ഞ്ചാ​യ​ത്ത് സ​ജ്ജ​മാ​ക്കു​ക​യും ആ​രോ​ഗ്യ​കേ​ര​ളം പ​ത്ത​നം​തി​ട്ട 10,20,000 രൂ​പ​യു​ടെ ഉ​പ​ക​ര​ണ​ങ്ങ​ളും ഫ​ര്‍ണി​ച്ച​റു​ക​ളും മ​റ്റു സാ​മ​ഗ്രി​ക​ള്‍ ഉ​ള്‍പ്പെ​ടെ ന​ൽ​കു​ക​യും ചെ​യ്തു. വാ​ര്‍ഡു​ക​ളു​ടെ ​േഡ​റ്റ​ക​ള്‍ ഡി​ജി​റ്റ​ലൈ​സ് ചെ​യ്യു​ന്ന​തി​നാ​യി ആ​ശാ​പ്ര​വ​ര്‍ത്ത​ക​ര്‍ക്ക് ടാ​ബും സിം ​കാ​ര്‍ഡും ന​ൽ​കി​യി​ട്ടു​ണ്ട്.

ല​ഭ്യ​മാ​കു​ന്ന സേ​വ​ന​ങ്ങ​ള്‍
ആ​രോ​ഗ്യ​ദാ​യ​ക ശീ​ല​ങ്ങ​ള്‍ പോ​ഷ​കാ​ഹാ​രം, മാ​ലി​ന്യ സം​സ്‌​ക​ര​ണം, വ്യാ​യാ​മം തു​ട​ങ്ങി​യ​വ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍. ബി.​പി, ഷു​ഗ​ര്‍, ബി.​എം.​ഐ എ​ന്നി​വ പ​രി​ശോ​ധി​ക്ക​ല്‍.
അ​ർ​ബു​ദ ബോ​ധ​വ​ത്ക​ര​ണം, ക്ഷ​യ​രോ​ഗം ക​ണ്ടു​പി​ടി​ക്കു​ന്ന​തി​ന്​ ആ​വ​ശ്യ​മാ​യ ക​ഫം പ​രി​ശോ​ധി​ക്കു​ന്ന​തി​നു​ള്ള ക​പ്പു​ക​ള്‍ ന​ല്‍ക​ല്‍, കു​ഷ്ഠം ക​ണ്ടു​പി​ടി​ക്കു​ന്ന​തി​നു​ള്ള ത്വ​ക്ക് പ​രി​ശോ​ധ​ന, അ​ഞ്ചു വ​യ​സ്സി​ല്‍ താ​ഴെ​യു​ള്ള കു​ട്ടി​ക​ളു​ടെ വ​ള​ര്‍ച്ച നി​രീ​ക്ഷ​ണം, സ്ത്രീ​ക​ള്‍ക്കെ​തി​രാ​യ അ​തി​ക്ര​മ​ങ്ങ​ളെ​ക്കു​റി​ച്ച് ബോ​ധ​വ​ത്ക​ര​ണം.
Tags:    
News Summary - Ward level health center at Eraviperoor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.