പത്തനംതിട്ട: റോഡരിക് കുഴിച്ച് ജലവിതരണ പൈപ്പിടീൽ തുടരുന്ന സാഹചര്യത്തിൽ പത്തനംതിട്ട സെൻട്രൽ ജങ്ഷൻ ഭാഗത്ത് ഗതാഗതക്കുരുക്ക് രൂക്ഷമായി.
ചൊവ്വാഴ്ച രാവിലെയാണ് പൈപ്പിടാൻ ഇവിടം കുഴിച്ചത്. ഇതോടെ ഗതഗതക്കുരുക്കും രൂക്ഷമായി. മണ്ണ് റോഡിൽ കിടക്കുന്നത് യാത്രക്കാർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. ടി.കെ റോഡിന്റെ മറ്റ് ഭാഗത്ത് പൈപ്പിടൽ പൂർത്തിയായിട്ടുണ്ട്. എന്നാൽ, ആഴ്ചകൾക്ക് മുമ്പ് റോഡ് കുഴിച്ച ഭാഗം ടാറിങ് ചെയ്യാതെ കിടക്കയാണ്. ഇതുമൂലം യാത്രക്കാരും സമീപത്തെ കച്ചവടക്കാരും വിഷമിക്കുകയാണ്. പൊടിശല്യമാണ് രൂക്ഷം. വ്യാപാര സ്ഥാപനങ്ങൾ നടത്തുന്നവർ പൊടികൊണ്ട് നിറഞ്ഞു. നഗരത്തിൽ പഴയ പൈപ്പുകൾ പൂർണമായും മാറ്റുകയാണ്. മൊത്തം 23 കിലോമീറ്റർ ദൂരത്തിലാണ് മാറ്റുന്നത്. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 11.18 കോടി ചെലവിലാണ് പുതിയ പൈപ്പ് സ്ഥാപിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.