Posted On
date_range Updated On
date_range പുകയില ഉൽപന്നങ്ങൾ പിടികൂടി
പത്തനംതിട്ട: ജില്ല പൊലീസ് മേധാവിയുടെ നിർദേശപ്രകാരം ചൊവ്വാഴ്ച ഡാൻസാഫ് ടീമും പൊലീസും ചേർന്ന് നടത്തിയ പുകയില ഉൽപന്നങ്ങൾക്കെതിരായ പരിശോധനകളിൽ നാലുകേസ് രജിസ്റ്റർ ചെയ്തു.
അടൂർ, തിരുവല്ല പൊലീസ് സ്റ്റേഷനുകളുടെ പരിധിയിൽനിന്നായി നാലുപേരെ അറസ്റ്റ് ചെയ്തു. ഇവരിൽനിന്ന് ഇരുനൂറോളം പാക്കറ്റ് ഉൽപന്നങ്ങൾ പിടിച്ചെടുത്തു. അടൂരിൽ ചൊവ്വാഴ്ച വൈകീട്ട് ആറോടെ മാടക്കടയിൽനിന്ന് പുകയില ഉൽപന്നങ്ങളാണ് പിടിച്ചെടുത്തു.
പന്നിവിഴ മേലേതിൽ അക്കര പുത്തൻവീട്ടിൽ ശരത് കുമാർ (38) പിടിയിലായി. മറ്റൊരു കേസിൽ ഏനാത്ത് വാരുവിൽ പുരയിടം എസ്. സുനിൽ (49) അടൂർ സെൻട്രലിൽനിന്ന് അറസ്റ്റിലായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.