കോന്നി മെഡിക്കൽ കോളജിന് സമീപത്ത് പ്രവർത്തനം ആരംഭിച്ച പാ​റ​മ​ട​ക്കെതി​രെ​യു​ള്ള ജ​ന​കീ​യ സ​മ​രം

പാ​റ​മ​ട​ക്കെ​തി​രെ പ്ര​തി​ഷേ​ധം ക​ടു​പ്പി​ച്ച്​ നാ​ട്ടു​കാ​ർ; വാ​ഹ​ന​ങ്ങ​ൾ ത​ട​ഞ്ഞു

പ​ത്ത​നം​തി​ട്ട: കോ​ന്നി മെ​ഡി​ക്ക​ൽ കോ​ള​ജി​ന് സ​മീ​പം പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച പാ​റ​മ​ട​ക്കെ​തി​രെ ജ​ന​കീ​യ പ്ര​തി​ഷേ​ധം. പാ​റ​മ​ട​യി​ലേ​ക്ക് വ​ന്ന വാ​ഹ​ന​ങ്ങ​ൾ ജ​ന​കീ​യ സ​മ​ര സ​മി​തി നേ​തൃ​ത്വ​ത്തി​ൽ ത​ട​ഞ്ഞു. സ്ഥ​ല​ത്ത് പൊ​ലീ​സും എ​ത്തി​യി​രു​ന്നു. ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗം എ​സ്. സ​ന്തോ​ഷ് കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​ർ​ഷ​ങ്ങ​ളാ​യി ഇ​വി​ടെ പാ​റ​മ​ട ആ​രം​ഭി​ക്കാ​ൻ ന​ട​ത്തി​യ ശ്ര​മ​ങ്ങ​ൾ വി​ജ​യി​ച്ചി​ല്ല. പെ​രു​മ്പാ​വൂ​ർ സ്വ​ദേ​ശി​യാ​ണ് അ​ടു​ത്ത​യി​ടെ പാ​റ​മ​ട ആ​രം​ഭി​ച്ച​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

കോ​ന്നി- മെ​ഡി​ക്ക​ൽ കോ​ള​ജ് റോ​ഡി​ൽ ആ​ന​കു​ത്തി​ക്കും മ​ഞ്ഞ​ക്ക​ട​വി​നും ഇ​ട​യി​ലാ​യി വാ​ഴ​ത്തോ​പ്പ് ഭാ​ഗ​ത്താ​ണ് കോ​ട്ട​പ്പാ​റ കാ​ച്ചാ​ന​ത്ത് കോ​ട്ട ക്ഷേ​ത്ര​ത്തോ​ട് ചേ​ർ​ന്ന് കി​ട​ക്കു​ന്ന കു​ന്നി​ൽ പാ​റ​ഖ​ന​നം ന​ട​ക്കു​ന്ന​ത്. നി​യ​മ​പ​ര​മാ​യ എ​ല്ല അ​നു​മ​തി​ക​ളോ​ടെ​യു​മാ​ണ് പാ​റ​മ​ട പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നാ​ണ് ഉ​ട​മ​ക​ൾ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്.

പാ​റ​മ​ട പ്ര​വ​ർ​ത്ത​നം പ്ര​ദേ​ശ​ത്ത് ഗു​രു​ത​ര ഭ​വി​ഷ​ത്തു​ക​ൾ ഉ​ണ്ടാ​ക്കു​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. തു​ട​ർ​ച്ച​യാ​യ സ്ഫോ​ട​ന​ങ്ങ​ൾ ഭൂ​മി​യു​ടെ അ​ടി​ത്ത​റ ഇ​ള​ക്കു​ക​യും മ​ഴ​ക്കാ​ല​ത്ത് മ​ണ്ണൊ​ലി​പ്പി​നും ഉ​രു​ൾ​പൊ​ട്ട​ലി​നും കാ​ര​ണ​മാ​വു​ക​യും ചെ​യ്യും. ഭൂ​ഗ​ർ​ഭ ജ​ല​നി​ര​പ്പ് താ​ഴു​ന്ന​തി​നും കി​ണ​റു​ക​ളും നീ​രു​റ​വ​ക​ളും വ​റ്റി​പ്പോ​വാ​നും ഇ​ത് വ​ഴി​വെ​ക്കും.

കോ​ന്നി, ഐ​ര​വ​ൺ വി​ല്ലേ​ജു​ക​ൾ വ​ന​ത്തോ​ടും അ​ച്ച​ൻ​കോ​വി​ലാ​റി​നോ​ടും ചേ​ർ​ന്നു​കി​ട​ക്കു​ന്ന​തി​നാ​ൽ ഇ​വി​ടു​ത്തെ മ​ല​യോ​ര മേ​ഖ​ല​ക​ൾ അ​തീ​വ ശ്ര​ദ്ധ ആ​വ​ശ്യ​മു​ള്ള​വ​യാ​ണ്.​ഈ കു​ന്നി​ൻ​റെ മ​റു​വ​ശ​ത്താ​ണ് കോ​ന്നി മെ​ഡി​ക്ക​ൽ കോ​ള​ജ് സ്ഥി​തി ചെ​യ്യു​ന്ന​ത്. ര​ണ്ട് പ്ര​ദേ​ശ​ങ്ങ​ളെ​യും ബ​ന്ധി​പ്പി​ക്കു​ന്ന റോ​ഡു​ക​ളി​ലൂ​ടെ​യു​ള്ള വ​ലി​യ ടി​പ്പ​ർ ലോ​റി​ക​ളു​ടെ നി​ര​ന്ത​ര​മാ​യ സ​ർ​വി​സ് കാ​ര​ണം ഇ​വി​ടു​ത്തെ മ​ല​യോ​ര പാ​ത​ക​ൾ ത​ക​രു​മെ​ന്ന് മാ​ത്ര​മ​ല്ല, ക​ടു​ത്ത പൊ​ടി​ശ​ല്യം മാ​റാ​രോ​ഗ​ങ്ങ​ളി​ലേ​ക്ക് വ​ഴി തു​റ​ക്കു​ക​യും ചെ​യ്യും. മെ​ഡി​ക്ക​ൽ കോ​ള​ജ് പ്ര​വ​ർ​ത്ത​ന​ത്തെ​യും ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കും. ആ​ന​കു​ത്തി മു​ത​ൽ മ​ഞ്ഞ​ക്ക​ട​മ്പ് വ​രെ​യു​ള്ള പ്ര​ദേ​ശം ഭൂ​മി​ശാ​സ്ത്ര​പ​ര​മാ​യി ഒ​റ്റ മ​ല​നി​ര​യു​ടെ ഭാ​ഗ​മാ​യ​തു​കൊ​ണ്ട് ഇ​വി​ടെ എ​വി​ടെ സ്ഫോ​ട​നം ന​ട​ന്നാ​ലും അ​തി​ന്റെ പ്ര​ക​മ്പ​ന​വും വ​ലി​യ ശ​ബ്ദ​വും ഇ​രു​വ​ശ​ത്തു​മു​ള്ള ജ​ന​വാ​സ മേ​ഖ​ല​ക​ളെ ബാ​ധി​ക്കും.

വ​നാ​തി​ർ​ത്തി​യോ​ട് ചേ​ർ​ന്നു​കി​ട​ക്കു​ന്ന വ​ലി​യ മ​ല​നി​ര​ക​ളി​ൽ പാ​റ​പൊ​ട്ടി​ക്ക​ലും ക്ര​ഷ​ർ യൂ​നി​റ്റു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും സ​ജീ​വ​മാ​ണ്. പ​രി​സ്ഥി​തി​യെ ചൂ​ഷ​ണം ചെ​യ്തു​ള്ള ഇ​ത്ത​രം നീ​ക്ക​ങ്ങ​ൾ സ​മാ​ധാ​ന​മാ​യി ജീ​വി​ക്കാ​നു​ള്ള ജ​ന​ങ്ങ​ളു​ടെ അ​വ​കാ​ശ​ത്തി​ന് മേ​ലു​ള്ള ക​ട​ന്നു​ക​യ​റ്റ​മാ​ണ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. സു​ര​ക്ഷി​ത​മാ​യി സ്വ​ന്തം വീ​ട്ടി​ൽ ഉ​റ​ങ്ങാ​ൻ ക​ഴി​യു​ന്ന സാ​ഹ​ച​ര്യം ജ​ന​ങ്ങ​ൾ​ക്ക് ഉ​റ​പ്പാ​ക്കാ​ൻ അ​ധി​കാ​രി​ക​ൾ ത​യാ​റാ​ക​ണ​മെ​ന്നും നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു .

Tags:    
News Summary - Locals intensify protest against quarry; vehicles blocked

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.