ദു​ര​ന്ത ല​ഘൂ​ക​ര​ണ​ത്തി​ന് സ​മ​ഗ്ര പ​ദ്ധ​തി​യു​മാ​യി ജി​ല്ല ഭ​ര​ണ​കൂ​ടം

പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ ആ​വ​ര്‍ത്തി​ച്ചു​വ​രു​ന്ന വെ​ള്ള​പ്പൊ​ക്കം, മ​ണ്ണി​ടി​ച്ചി​ല്‍, അ​തി​തീ​വ്ര​മ​ഴ, വ​ര​ള്‍ച്ച തു​ട​ങ്ങി​യ ദു​ര​ന്ത​ങ്ങ​ള്‍ക്ക് ശാ​ശ്വ​ത പ​രി​ഹാ​ര​ത്തി​നാ​യി പോ​സ്റ്റ് ഡി​സാ​സ്റ്റ​ര്‍ റെ​സീ​ലി​യ​ന്‍സ് പ്ലാ​ന്‍ ത​യാ​റാ​ക്കാ​ന്‍ ജി​ല്ല ഭ​ര​ണ​കൂ​ടം. പൈ​ല​റ്റ് പ്രോ​ജ​ക്റ്റാ​യി പ​ദ്ധ​തി പ​ത്ത​നം​തി​ട്ട​യി​ല്‍ ന​ട​പ്പാ​ക്കു​മെ​ന്ന് മ​ഴ​ക്കെ​ടു​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​ന്ദ​ര്‍ശ​ന​ത്തി​നി​ടെ മു​ഖ്യ​മ​ന്ത്രി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഇ​തി​ന്റെ ഭാ​ഗ​മാ​യി വി​വി​ധ വ​കു​പ്പു​ക​ളു​ടെ യോ​ഗം ക​ല​ക്ട​ര്‍ എ. ​നി​സാ​മു​ദ്ദീ​ന്റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ക​ല​ക്ട​റേ​റ്റ് പ​മ്പ ഹാ​ളി​ല്‍ ചേ​ര്‍ന്നു.

എ​ല്ലാ വ​കു​പ്പി​ന്റെ​യും നി​ർ​ദേ​ശ​ങ്ങ​ള്‍ സ്വീ​ക​രി​ക്കും. ജ​ന​പ്ര​തി​നി​ധി​ക​ളു​മാ​യി​കൂ​ടി ച​ര്‍ച്ച ന​ട​ത്തി ശി​ല്‍പ​ശാ​ല സം​ഘ​ടി​പ്പി​ച്ച ശേ​ഷം സ​മ​ഗ്ര പ​ദ്ധ​തി ത​യാ​റാ​ക്കി സ​ര്‍ക്കാ​റി​ല്‍ സ​മ​ര്‍പ്പി​ക്കു​മെ​ന്ന് ക​ല​ക്ട​ര്‍ പ​റ​ഞ്ഞു.

ഡാം ​മാ​നേ​ജ്‌​മെ​ന്റ്, ജി​ല്ല​യി​ലെ ദു​ര​ന്ത​സാ​ധ്യ​ത​ക​ളും ദു​ര്‍ബ​ല പ്ര​ദേ​ശ​ങ്ങ​ളും ക​ണ്ടെ​ത്തി മാ​പ്പ് ചെ​യ്യു​ന്ന​ത്, പ​മ്പ, മ​ണി​മ​ല, അ​ച്ച​ന്‍കോ​വി​ല്‍ ന​ദീ​ത​ട സം​വി​ധാ​ന​ങ്ങ​ളു​ടെ​യും കൈ​വ​ഴി​ക​ളു​ടെ​യും അ​പ​ക​ട​സാ​ധ്യ​ത ല​ഘൂ​ക​ര​ണം, ജ​ല​സ്രോ​ത​സ്സു​ക​ളു​ടെ റീ​ചാ​ര്‍ജി​ങ്, ചെ​ക്ക് ഡാ​മു​ക​ളു​ടെ നി​ർ​മാ​ണം, ന​ദി​ക​ളി​ലെ​യും ജ​ലാ​ശ​യ​ങ്ങ​ളി​ലും ച​ളി നീ​ക്കു​ന്ന​ത്, ക​ള്‍വെ​ര്‍ട്ടു​ക​ള്‍ വൃ​ത്തി​യാ​ക്ക​ല്‍, കാ​ലാ​വ​സ്ഥ പ്ര​തി​രോ​ധ​ശേ​ഷി​യു​ള്ള അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കു​ന്ന​ത്, സേ​ന​ക​ളു​ടെ പ്ര​തി​ക​ര​ണ​ശേ​ഷി വ​ർ​ധി​പ്പി​ക്കു​ന്ന​ത്, കൃ​ഷി, ഉ​പ​ജീ​വ​ന​മാ​ര്‍ഗ​ങ്ങ​ള്‍ എ​ന്നി​വ​യു​ടെ പ്ര​തി​രോ​ധ​ശേ​ഷി തു​ട​ങ്ങി​യ​വ​യി​ല്‍ ജി​ല്ല​ത​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി.

മു​ന്ന​റി​യി​പ്പ്, നി​രീ​ക്ഷ​ണം, വാ​ര്‍ത്താ​വി​നി​മ​യം, ഒ​ഴി​പ്പി​ക്ക​ല്‍ സം​വി​ധാ​ന​ങ്ങ​ള്‍ കൂ​ടു​ത​ല്‍ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന് മ​റ്റു രാ​ജ്യ​ങ്ങ​ളി​ല്‍ വി​ജ​യി​ച്ച മാ​തൃ​ക അ​ടി​സ്ഥാ​ന​മാ​ക്കി ജി​ല്ല​യി​ല്‍ പ​ദ്ധ​തി ത​യാ​റാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ദു​ര​ന്ത​നി​വാ​ര​ണ വി​ഭാ​ഗം സൂ​പ്ര​ണ്ട് അ​ജി​ത്ത് ശ്രീ​നി​വാ​സ് അ​വ​ത​ര​ണം ന​ട​ത്തി. ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ആ​ര്‍. ആ​ന​ന്ദ്, ദു​ര​ന്ത​നി​വാ​ര​ണ വി​ഭാ​ഗം ഡെ​പ്യൂ​ട്ടി ക​ല​ക്ട​ര്‍ ബീ​ന എ​സ്. ഹ​നീ​ഫ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - comprehensive plan for disaster mitigation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.