മല്ലപ്പള്ളി: കുന്നന്താനം പാമലയിൽ വിടിന്റെ വാതിൽ തകർത്ത് സ്വർണവും പണവും വിട്ടുമുറ്റത്തുനിന്ന് സ്കൂട്ടറും കവർന്ന കേസിലെ കൂട്ടുപ്രതിയും പിടിയിൽ.തിരുവനന്തപുരം മണമ്പൂർ പെരുംകുളം മലവിള പൊയ്ക മിഷൻ കോളനിയിൽ എം.വി.പി ഹൗസിൽ യാസീനാണ് (22) പിടിയിലായത്.
കഴിഞ്ഞ 13ന് രാത്രി പാമല വട്ടശ്ശേരിൽ ശശിധര പെരുമാളിന്റെ മകൻ ശരത് പെരുമാളും കുടുംബവും വാടകക്ക് താമസിക്കുന്ന ഈട്ടിക്കൽ പുത്തൻപുരയിൽ വീട്ടിൽ ഐപ്പ് തോമസിന്റെ വീട്ടിലാണ് മോഷണം നടന്നത്. സംഭവസമയത്ത് വീട്ടിൽ ആരുമില്ലായിരുന്നു. ഒന്നാം പ്രതി ആറ്റിങ്ങൽ കിഴുവല്ലം കാക്കാട്ടുകോണം ചാരുവിള വീട്ടിൽ രതീഷിനെ (കണ്ണപ്പൻ -35) കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയിരുന്നു.
രതീഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സുഹൃത്തും കൂട്ടുപ്രതിയുമായ യാസിനെ പിടികൂടിയത്. തിരുവനന്തപുരം കടക്കാവൂർ പൊലീസ് രജിസ്റ്റർ ചെയ്ത മോഷണക്കേസിലും ഇരുവരും പ്രതികളാണ്. കഞ്ചാവ് കേസിലും പ്രതിയാണ് യാനിൽ. വായ്പൂര് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. പ്രതികൾ കവർന്ന സ്വർണവും പണവും കണ്ടെത്തിയിട്ടില്ല.
കീഴ്വായ്പൂര് പൊലീസ് ഇൻസ്പെക്ടർ വിപിൻ ഗോപിനാഥ്, എസ്.ഐമാരായ ആദർശ്, സുരേന്ദ്രൻ, എ.എസ്.ഐ ഉണ്ണികൃഷ്ണൻ, എസ്.സി.പി.ഒ അസിം, സി.പി.ഒമാരായ രതീഷ്, വിഷ്ണു, വരുൺ, ഇർഷാദ് എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.