വിശ്വനാഥൻ കൃഷിയിടത്തിൽ
Posted On
date_range Updated On
date_range വെള്ളപ്പൊക്കത്തിന്റെ മറവിൽ കൃഷിയിടത്തിലെ കപ്പ പറിച്ച് കടത്തി
തിരുവല്ല: വെള്ളപ്പൊക്കത്തിന്റെ മറവിൽ തോട്ടത്തിലെ കപ്പകൾ പൂർണമായി പറിച്ച് കടത്തിയതായി പരാതി. പടിഞ്ഞാറെ വെൺപാല കണ്ടനാട്ടിൽ വിശ്വനാഥൻ (75) കുറ്റൂർ പഞ്ചായത്ത് ഒന്നാം വാർഡിൽ ചക്രക്ഷാളനക്കടവിന് സമീപം കൃഷിചെയ്ത 2000 മൂടിൽ അധികം കപ്പയാണ് അപഹരിച്ചത്.
വെള്ളപ്പൊക്കമായതിനാൽ വിശ്വനാഥന് മൂന്നുദിവസം കൃഷിയിടത്തിൽ എത്താൻ സാധിച്ചിരുന്നില്ല. ഒന്നര ലക്ഷത്തിലധികം രൂപ ചെലവിട്ടാണ് പാട്ടത്തിനെടുത്ത ഭൂമിയിൽ കൃഷിയിറക്കിയത്. വാഹനത്തിലെത്തിയ സംഘമാണ് മോഷണം നടത്തിയതെന്ന് സമീപവാസികൾ പറഞ്ഞു. തിരുവല്ല പൊലീസിൽ പരാതിനൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.