തിരുവല്ല: ചുമത്രയിൽ അടച്ചിട്ട വീട് കുത്തിത്തുറന്ന് അഞ്ച് പവന്റെ ആഭരണം മോഷ്ടിച്ചു. മുണ്ടകത്തിൽ ജോണിന്റെ വീട്ടിൽ ബുധനാഴ്ച പുലർച്ചയോടെ ആയിരുന്നു സംഭവം. വീട്ടുകാർ ഒരു മാസമായി വിദേശത്താണ്. ഇവരുടെ നാട്ടിലുള്ള മകൾ ഇടക്കു വന്നു വീടു പരിശോധിക്കുമായിരുന്നു. അങ്ങനെ എത്തിയപ്പോഴാണ് വീടിന്റെ മുൻവാതിൽ പൊളിച്ച നിലയിൽ കണ്ടത്.
അകത്തുകയറി പരിശോധന നടത്തുകയും വിദേശത്തുള്ള വീട്ടുകാരെ ബന്ധപ്പെട്ട് അന്വേഷിക്കുകയും ചെയ്തപ്പോഴാണ് അഞ്ച് പവന്റെ സ്വർണാഭരണം നഷ്ടമായതായി മനസ്സിലായത്. തിരുവല്ല പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.