‘സ്വാസ്ഥ്യം ശരണം’ ആരോഗ്യ ബോധവത്കരണ കാമ്പയിന്‍റെ ലോഗോ മന്ത്രി കെ. മുരളീധരൻ പ്രകാശനം ചെയ്യുന്നു

സ്വാസ്ഥ്യം ശരണം; ആരോഗ്യ ബോധവത്കരണ കാമ്പയിന് തുടക്കം

പത്തനംതിട്ട: ശബരിമല മണ്ഡല-മകരവിളക്ക് തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തർക്ക് സമഗ്രമായ ആരോഗ്യപരിരക്ഷയും സുരക്ഷയും ഉറപ്പാക്കുന്നതിനായി ആരോഗ്യവകുപ്പ് ആവിഷ്‌കരിച്ച ‘സ്വാസ്ഥ്യം ശരണം: ആരോഗ്യത്തോടെ ശരണയാത്ര’ ബോധവത്കരണ കാമ്പയിന്റെ ലോഗോ പ്രകാശനം മന്ത്രി കെ. മുരളീധരൻ നിർവഹിച്ചു.

പന്തളം വലിയ കോയിക്കൽ ശ്രീധർമശാസ്ത ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ആന്റോ ആന്റണി എം.പി, സി.വി. ശാന്തകുമാർ എം.എൽ.എ, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ, ജില്ല മെഡിക്കൽ ഓഫിസറും ശബരിമല ആരോഗ്യവകുപ്പ് സംസ്ഥാന നോഡൽ ഓഫിസറുമായ ഡോ. ജെ. മണികണ്ഠൻ, ആരോഗ്യകേരളം ജില്ല പ്രോഗ്രാം മാനേജർ ഡോ. ജിനു ജി. തോമസ്, ആരോഗ്യവകുപ്പ്, ദേവസ്വം, വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും മറ്റ് വിശിഷ്ട വ്യക്തികളും സന്നിഹിതരായി.

മണ്ഡല-മകരവിളക്ക് തീർഥാടനകാലത്ത് ശബരിമലയിലേക്കെത്തുന്ന ഓരോ ഭക്തന്റെയും ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. പമ്പ മുതൽ സന്നിധാനം വരെയുള്ള തീർഥാടന പാതയിലും വിവിധ ഇടത്താവളങ്ങളിലും ഒരുക്കിയിട്ടുള്ള 24 മണിക്കൂറും പ്രവർത്തിക്കുന്ന ആരോഗ്യകേന്ദ്രങ്ങൾ, അടിയന്തര ചികിത്സ സൗകര്യങ്ങൾ, വിദഗ്ധ ഡോക്ടർമാരുടെ സേവനം, ഹൃദയസംബന്ധമായ അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനുള്ള പ്രത്യേക സംവിധാനങ്ങൾ എന്നിവ തീർഥാടകർക്ക് പ്രയോജനപ്പെടും.

Tags:    
News Summary - ‘Swasthyam Sharanam’ Health Campaign Launched

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.