കഞ്ചാവ് കടത്ത്; മൂന്നുപേർക്ക് ആറുവർഷം കഠിനതടവും 50,000 രൂപ വീതം പിഴയും

മുട്ടം: കഞ്ചാവ് കടത്തിക്കൊണ്ടുവന്ന കേസിൽ മൂന്ന് പ്രതികൾക്ക് ആറുവർഷം വീതം കഠിന തടവും 50,000 രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. തൊടുപുഴ എൻ.ഡി.പി.എസ് കോടതി സ്പെഷ്യൽ ജഡ്ജി ഡോ. പി.കെ. ജയകൃഷ്ണനാണ് 2026 ഒക്ടോബർ 31ന് വിധി പ്രസ്താവിച്ചത്. ആലപ്പുഴ മണ്ണഞ്ചേരി പുതുവൽവെളി വീട്ടിൽ അഷറഫിന്റെ മകൻ അനൂപ് അഷറഫ് (35), കണ്ണൂർ പുഴകുളങ്ങര മുബിനാസ് വീട്ടിൽ മൊയ്തീന്റെ ഭാര്യ ജംസീല (36), കോഴിക്കോട് നരിക്കുനി വലിയേടത്ത് വീട്ടിൽ നാരായണൻ നായരുടെ മകൾ വി. ഷീബ (44) എന്നിവരെയാണ് ശിക്ഷിച്ചത്.

2017 മാർച്ച് 29നാണ് കേസിനാസ്പദമായ സംഭവം. പീരുമേട് താലൂക്കിലെ കൊക്കയാർ വില്ലേജിൽ 34ാം മൈലിന് സമീപത്തുനിന്ന് 3.480 കിലോഗ്രാം കഞ്ചാവ് കടത്തിക്കൊണ്ടുവന്നതിനാണ് പ്രതികൾക്കെതിരെ കേസെടുത്തത്. പിഴ അടച്ചില്ലെങ്കിൽ ആറുമാസംകൂടി കഠിനതടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു. പീരുമേട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടറായിരുന്ന വി.എ. സലിമും സംഘവുമാണ് കേസ് കണ്ടെത്തിയത്. ഇടുക്കി അസിസ്റ്റന്റ് എക്സൈസ് കമീഷണറായിരുന്ന ടി.എ. അശോക് കുമാർ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു. എൻ.ഡി.പി.എസ് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ബി. രാജേഷാണ് പ്രോസിക്യൂഷനുവേണ്ടി ഹാജരായത്.

Tags:    
News Summary - ganja smuggling

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.