പ​തി​ന​ഞ്ചാം പ​ഞ്ച​വ​ത്സ​ര പ​ദ്ധ​തി രൂ​പ​വ​ത്ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ജി​ല്ല​ത​ല ആ​ശ​യ

രൂ​പ​വ​ത്ക​ര​ണ യോ​ഗം മ​ന്ത്രി പി.​സി. വി​ഷ്ണു​നാ​ഥ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

പ​ത്ത​നം​തി​ട്ട​യു​ടെ ടൂ​റി​സം സാ​ധ്യ​ത​ക​ള്‍ പ്ര​യോ​ജ​ന​പ്പെ​ടു​ത്തും -മ​ന്ത്രി പി.​സി. വി​ഷ്ണു​നാ​ഥ്

പ​ത്ത​നം​തി​ട്ട: കേ​ര​ള​ത്തി​ല്‍ നി​ക്ഷേ​പ പ​ദ്ധ​തി​ക​ള്‍ ആ​രം​ഭി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ എ​ല്ലാ അ​നു​മ​തി​ക​ളും 70 ദി​വ​സ​ത്തി​നു​ള്ളി​ല്‍ ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള സ​ര​ള്‍ നി​യ​മം പ്രാ​ബ​ല്യ​ത്തി​ല്‍ വ​ന്ന​താ​യി മ​ന്ത്രി പി.​സി. വി​ഷ്ണു​നാ​ഥ്. നി​ക്ഷേ​പ സൗ​ഹൃ​ദ അ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച് കൂ​ടു​ത​ല്‍ തൊ​ഴി​ല​വ​സ​ര​ങ്ങ​ളും വ​രു​മാ​ന​വും ഉ​റ​പ്പാ​ക്കാ​ന്‍ ഇ​തു​വ​ഴി ക​ഴി​യു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. പ​തി​ന​ഞ്ചാം പ​ഞ്ച​വ​ത്സ​ര പ​ദ്ധ​തി രൂ​പ​വ​ത്ക​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി പ​ത്ത​നം​തി​ട്ട​യി​ല്‍ സം​ഘ​ടി​പ്പി​ച്ച ജി​ല്ല​ത​ല സ​മീ​പ​ന​രേ​ഖ രൂ​പ​വ​ത്ക​ര​ണ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പ​ത്ത​നം​തി​ട്ട​ക്ക് സാം​സ്‌​കാ​രി​ക, തീ​ർ​ഥാ​ട​ന ടൂ​റി​സ​ത്തി​ല്‍ വ​ലി​യ സാ​ധ്യ​ത​ക​ളു​ണ്ട്. അ​ത് പ്ര​യോ​ജ​ന​പ്പെ​ടു​ത്തും. ശ​ബ​രി​മ​ല, ആ​റ​ന്മു​ള, ആ​റ​ന്മു​ള വ​ള്ള​സ​ദ്യ, വ​ള്ളം​ക​ളി, ആ​റ​ന്മു​ള ക​ണ്ണാ​ടി, പ​ട​യ​ണി, അ​യി​രൂ​രി​ലെ ക​ഥ​ക​ളി ഗ്രാ​മം, തി​രു​വ​ല്ല ശ്രീ ​വ​ല്ല​ഭ ക്ഷേ​ത്ര​ത്തി​ലെ ക​ഥ​ക​ളി, മാ​രാ​മ​ണ്‍, ചെ​റു​കോ​ല്‍പ്പു​ഴ, കു​മ്പ​നാ​ട് ക​ണ്‍വെ​ന്‍ഷ​നു​ക​ള്‍ തു​ട​ങ്ങി​യ​വ​യെ​ല്ലാം പ്ര​ധാ​ന ടൂ​റി​സം ആ​ക​ര്‍ഷ​ണ​ങ്ങ​ളാ​ണ്. ഗ​വി, അ​ട​വി തു​ട​ങ്ങി​യ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ള്‍ക്കൊ​പ്പം പു​തി​യ കേ​ന്ദ്ര​ങ്ങ​ളും വി​ക​സി​പ്പി​ക്ക​ണം.

സി​ല്‍വ​ര്‍ ഇ​ക്കോ​ണ​മി എ​ന്ന​ത് വ​യോ​ജ​ന​ക്ഷേ​മ പ​ദ്ധ​തി​ക​ളി​ല്‍ മാ​ത്രം ഒ​തു​ങ്ങു​ന്ന​ത​ല്ല. മു​തി​ര്‍ന്ന പൗ​ര​ന്മാ​രു​ടെ അ​റി​വും അ​നു​ഭ​വ​സ​മ്പ​ത്തും നാ​ടി​ന്റെ വി​ക​സ​ന​ത്തി​നാ​യി പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ക​യാ​ണ് ഇ​തി​ന്റെ ല​ക്ഷ്യം. വ​യോ​ജ​ന​ങ്ങ​ളു​ടെ അ​നു​ഭ​വ​സ​മ്പ​ത്ത് പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ന്‍ ഏ​റ്റ​വും അ​നു​യോ​ജ്യ​മാ​യ ജി​ല്ല​ക​ളി​ലൊ​ന്നാ​ണ് പ​ത്ത​നം​തി​ട്ട​യെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. അ​ബി​ന്‍ വ​ര്‍ക്കി എം.​എ​ല്‍.​എ യോ​ഗ​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Tags:    
News Summary - Pathanamthitta's Tourism Potential Will Be Utilized, Says Minister P.C. Vishnunath

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.