ജില്ല സ്കൂൾ ശാസ്ത്രമേളയിലെ സ്കിൽ ഫെസ്റ്റ്​ വിദ്യാഭ്യാസ ഡെപ്യൂട്ടിഡയറക്​റ്റർ ഷീബ മുഹമ്മദ്​ ഉദ്​ഘാടനം ചെയ്യുന്നു

പത്തനംതിട്ടയുടെ സ്പന്ദനം ഇനി ശാസ്ത്രത്തിൽ;ജില്ല സ്കൂൾ ശാസ്ത്രമേള തുടങ്ങി

പത്തനംതിട്ട: റവന്യു ജില്ല സ്കൂൾ ശാസ്ത്രമേളക്ക് തുടക്കം. പത്തനംതിട്ട മാർത്തോമ്മ ഹയർസെക്കൻഡറി സ്‌കൂൾ, കാതോലിക്കേറ്റ് ഹയർ സെക്കൻഡറി സ്‌കൂൾ, ഓമല്ലൂർ ആര്യഭാരതി ഹൈസ്‌കൂൾ, ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ, മൈലപ്ര എസ്.എച്ച്, തിരുമൂലപുരം ബാലികാ മഠം ഹയർ സെക്കൻഡറി സ്‌കൂൾ എന്നിവിടങ്ങളിലായാണ് മേളനടക്കുന്നത്. ഗണിതശാസ്ത്രം, പ്രവൃത്തി പരിചയമേള, സോഷ്യൽ സയൻസ്, സയൻസ്, ഐ.ടി.എന്നീ അഞ്ച് വിഭാഗങ്ങളിലായി കുട്ടികൾ മേളയിൽ പങ്കെടുക്കുന്നു. ഇതോടൊപ്പം സ്‌കിൽ ഫെസ്റ്റും സംഘടിപ്പിച്ചിട്ടുണ്ട്.

ആദ്യ ദിനം സ്കിൽ ഫെസ്റ്റ് മാത്രമാണ് നടന്നത്. ഓമല്ലൂർ ആര്യഭാരതി ഹൈസ്‌കൂളിൽ വിദ്യാഭ്യാസ ഡെപ്യൂട്ടിഡയറക്റ്റർ ഷീബ മുഹമ്മദ് സ്കിൽ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. ഇന്ന് രാവിലെ കാതോലിക്കേറ്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ അബിൻ വർക്കി എം.എൽ.എ ശാസ്ത്രമേള ഉദ്ഘാടനം ചെയ്യും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയ് അധ്യക്ഷത വഹിക്കും. വൈകിട്ട് അഞ്ചിന് നടക്കുന്ന സമാപന സമ്മേളനം ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്യും. പത്തനംതിട്ട മുൻസിപ്പൽ ചെയർപേഴ്സൺ സിന്ധു അനിൽ അധ്യക്ഷത വഹിക്കും.

Tags:    
News Summary - pathanamthitta School Science Fair Begins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.