പെരുനാട്ടിൽ നിർമിക്കുന്ന പുതിയ ഐ.പി കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി വീണാ ജോർജ് നിർവഹിക്കുന്നു

പുതിയ നഴ്സിങ് കോളജുകളിൽ ഒന്ന് റാന്നിക്ക് അനുവദിക്കാൻ നടപടി സ്വീകരിക്കും -മന്ത്രി വീണാ ജോർജ്

റാന്നി: സംസ്ഥാനത്ത് ആരംഭിക്കുന്ന പുതിയ നഴ്സിങ് കോളജുകളിൽ ഒന്ന് റാന്നിക്ക് അനുവദിക്കാൻ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. 2.25 കോടി രൂപ ചെലവഴിച്ച് പെരുനാട്ടിൽ നിർമിക്കുന്ന പുതിയ ഐ.പി കെട്ടിടത്തിന്റെ ഉദ്ഘാടനവും നവീകരിച്ച കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനവും പ്രവർത്തന ഉദ്ഘാടനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

പ്രമോദ് നാരായൺ എം.എൽ.എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ.എസ്. ഗോപി, പഞ്ചായത്ത് പ്രസിഡന്‍റ് പി. മോഹൻ, വൈസ് പ്രസിഡൻറ് ഡി. ശ്രീകല, ഡി.എം.ഒ എൽ. അനിതകുമാരി, മെഡിക്കൽ ഓഫിസർ ദീപ്തി മോഹൻ, എം.എസ്. ശ്യാം, സി.എസ്. സുകുമാരൻ, ടി.എസ്. ശാരി, ടി.ആർ. രാജം, റോബിൻ കെ. തോമസ്, സി. സുരേഷ് എന്നിവർ സംസാരിച്ചു.

Tags:    
News Summary - Steps will be taken to allocate one of the new nursing colleges to Ranni - Minister Veena George

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.