മണ്ണ് കടത്ത്: ഏഴ് ടിപ്പറുകളും എക്സ്കവേറ്ററും പിടിച്ചെടുത്തു

അടൂർ: ഭൂമി ഖനനം ചെയ്ത് മണ്ണ് കടത്തിയ എഴു ടിപ്പർ ലോറികളും ഒരു എക്സ്കവേറ്ററും അടൂർ പൊലീസ് പിടിച്ചെടുത്തു. അടൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ വിവിധ മേഖലകളിൽ രാത്രി അനധികൃത മണ്ണ് ഖനനം നടക്കുന്നതായി രഹസ്യവിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ ബുധൻ, വ്യാഴം ദിവസങ്ങളിൽ രാത്രിയിലും പുലർച്ചയുമായി അടൂർ സി.ഐ ടി.ഡി പ്രജീഷിന്‍റെ നേതൃത്വത്തിൽ നടത്തിയ ഓപറേഷനിലാണ് ലോറികൾ പിടിച്ചെടുത്തത്. പള്ളിക്കൽ, പഴകുളം മേഖലകളിലാണ് വലിയതോതിൽ ഖനനം നടക്കുന്നതെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

ഇവിടങ്ങളിൽ മണ്ണെടുപ്പ് രൂക്ഷമാകുന്നതായി 'മാധ്യമം' വാർത്ത നൽകിയിരുന്നു. വാഹനങ്ങൾ പിടിച്ചെടുത്തത് സംബന്ധിച്ചും മണ്ണ് ഖനനം സംബന്ധിച്ചുമുള്ള റിപ്പോർട്ട് ജിയോളജി വകുപ്പിനും കലക്ടർക്കും പൊലീസ് നൽകിയിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ പരിശോധന നടത്തുമെന്നും ശക്തമായ നടപടികൾ ഉണ്ടാകുമെന്നും സി.ഐ അറിയിച്ചു.

എസ്.ഐമാരായ വിപിൻ കുമാർ, എം. മനീഷ്, സിവിൽ പൊലീസ് ഓഫിസർമാരായ അൻസാജു, നിസാർ, ജോബിൻ എന്നിവരുൾപ്പെട്ട പ്രത്യേക അന്വേഷണസംഘമാണ് വാഹനങ്ങൾ പിടിച്ചെടുത്തത്.

Tags:    
News Summary - Soil smuggling: Seven tippers and an excavator seized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.