അപ്പർകുട്ടനാട്ടിൽ വെള്ളപ്പൊക്കം ജില്ലയിലെ മൂന്ന് നദിയിലും ജലനിരപ്പ് അപകട നിലയിൽ പത്തനംതിട്ട: മഴ ശക്തമായി തുടരുന്ന ജില്ലയില്‍ 43 ദുരിതാശ്വാസ ക്യാമ്പിലായി കഴിയുന്നത് 294 കുടുംബങ്ങളിലെ 1017 പേര്‍. ഇതില്‍ 422 പുരുഷന്മാരും 410 സ്ത്രീകളും 185 കുട്ടികളും ഉള്‍പ്പെടുന്നു. ഏറ്റവും കൂടുതല്‍ ക്യാമ്പുള്ളത് തിരുവല്ല താലൂക്കിലാണ്. ഇവിടെ 27 ക്യാമ്പിലായി 232 കുടുംബങ്ങളിലെ 778 പേര്‍ കഴിയുന്നു. താലൂക്ക്, ക്യാമ്പ്, കുടുംബം, ആകെ എന്ന ക്രമത്തില്‍: റാന്നി -നാല്, മല്ലപ്പള്ളി -നാല്, കോഴഞ്ചേരി -ആറ്, കോന്നി -ഒന്ന്, അടൂര്‍ -ഒന്ന്. ജില്ലയിലെ മൂന്ന് നദിയിലും ജലനിരപ്പ് അപകടകരമായ നിലയിലേക്ക് എത്തുകയാണ്. ഏതുസാഹചര്യവും നേരിടാൻ ഒരുങ്ങിയിരിക്കണമെന്ന് നദീതീരങ്ങളിൽ താമസിക്കുന്നവർക്ക് ജില്ല ഭരണകൂടം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എൻ.ഡി.ആർ.എഫ് സംഘവും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. മല്ലപ്പള്ളി, ആറന്മുള, പന്തളം എന്നിവിടങ്ങളിലെല്ലാം റോഡിൽ വെള്ളം കയറിയിട്ടുണ്ട്. തിരുവല്ലയുടെ പടിഞ്ഞാറൻ മേഖലയിലെ അപ്പർകുട്ടനാട്ടിൽ വെള്ളപ്പൊക്കക്കെടുതി രൂക്ഷമാണ്. നൂറുകണക്കിന് കുടുംബങ്ങൾ ഇവിടെ വീടുവിട്ട് ദുരിതാശ്വാസ ക്യാമ്പുകളിൽ അഭയം തേടി. പമ്പയിൽ ജലനിരപ്പ് ഉയരുന്നത് ആറന്മുള വള്ളസദ്യയെ ബാധിക്കുമോ എന്ന് ആശങ്കയുണ്ട്. വലിയ സുരക്ഷാ ക്രമീകരണങ്ങളോടെയാണ് ആദ്യദിവസം ഏഴു പള്ളിയോടങ്ങൾ ക്ഷേത്രക്കടവിലേക്ക് എത്തിയത്. PTL 10 ARANMULA SATHRAKKADAVU ആറന്മുള സത്രക്കടവില്‍ പമ്പാനദി റോഡിലേക്ക് വെള്ളം കയറിയപ്പോള്‍ PTL 16 NDRF ആറന്മുള സത്രത്തില്‍ സജ്ജരായിരിക്കുന്ന എൻ.ഡി.ആർ.എഫ് ടീം ------------------------------------------------ ക്വാറികളുടെ പ്രവര്‍ത്തനം നിരോധിച്ചു ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ തുടങ്ങിയ ദുരന്തസാധ്യതകള്‍ ഒഴിവാക്കുന്നതിന് അഞ്ചു മുതല്‍ എട്ടുവരെ ജില്ലയിലെ എല്ലാ ക്വാറികളുടെയും പ്രവര്‍ത്തനവും മലയോരത്തുനിന്ന് മണ്ണ് വെട്ടിമാറ്റുക, ആഴത്തിലുള്ള കുഴികള്‍ നിര്‍മിക്കുക, നിര്‍മാണത്തിനായി ആഴത്തില്‍ മണ്ണുമാറ്റുക എന്നീ പ്രവര്‍ത്തനങ്ങളും കലക്ടർ നിരോധിച്ചു. ---------------------------------------------------------------------- റോഡിലെ വിള്ളല്‍; ശാസ്ത്രീയ പഠനം നടത്തും -മന്ത്രി പത്തനംതിട്ട: മഴക്കെടുതിയില്‍ ജനങ്ങള്‍ ദുരിതം അനുഭവിക്കുന്ന ജില്ലയിലെ വിവിധ സ്ഥലങ്ങള്‍ മന്ത്രി വീണ ജോര്‍ജ് സന്ദര്‍ശിച്ചു. സീതത്തോട് പഞ്ചായത്തിലെ മുണ്ടന്‍പാറയില്‍ റോഡില്‍ വലിയ വിള്ളല്‍ രൂപപ്പെട്ട സ്ഥലത്താണ് മന്ത്രി ആദ്യം എത്തിയത്. റോഡില്‍ രൂപപ്പെട്ട വലിയ വിള്ളലിനെക്കുറിച്ച് ശാസ്ത്രീയ പഠനം നടത്തുമെന്ന് മന്ത്രി പ്രദേശവാസികള്‍ക്ക് ഉറപ്പുനല്‍കി. നാലു വര്‍ഷം മുമ്പ് ഉരുള്‍പൊട്ടലുണ്ടായ സ്ഥലമാണ് ഇത്. ഉരുള്‍പൊട്ടല്‍ സാധ്യത കണക്കിലെടുത്ത് ഇവിടെ ശാസ്ത്രീയ പഠനം നടത്തും. അതിനായി ഒരു സംഘത്തെ രൂപവത്കരിച്ച് കഴിഞ്ഞു. പ്രാഥമിക റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കും. കുന്നിന്റെ ചരിവായ പ്രദേശമായതിനാല്‍ വിള്ളല്‍ പല സ്ഥലങ്ങളിലും രൂപപ്പെട്ടിട്ടുണ്ട്. അതിന്റെ കാരണം വ്യക്തമായി അന്വേഷിക്കുന്നതിനാണ് സംഘത്തെ നിയോഗിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ശാസ്ത്രീയ പഠന റിപ്പോര്‍ട്ട് ലഭ്യമായാലുടന്‍ ശാശ്വത പരിഹാരം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. പ്രദേശവാസികള്‍ അടിയന്തരമായി സ്ഥലത്തുനിന്ന് സുരക്ഷിതമായ ക്യാമ്പുകളിലേക്കോ ബന്ധുവീടുകളിലേക്കോ മാറി താമസിക്കണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു. തുടര്‍ന്ന് കണ്ണൂര്‍ ജില്ലയിലെ കണിച്ചാരിലുണ്ടായ ശക്തമായ വെള്ളപ്പാച്ചിലിൽപെട്ട് മരണമടഞ്ഞ രണ്ടര വയസ്സുകാരി നുമ തസ്ലിന്റെ മാതാവ് നാദിറ റഹീമിനെ മന്ത്രി സന്ദര്‍ശിച്ചു. റോഡിന്റെ സംരക്ഷണ ഭിത്തിയിടിഞ്ഞ് സ്വകാര്യവ്യക്തിയുടെ വീടിന്റെകെട്ട് ഉള്‍പ്പെടെ തകര്‍ന്ന കുളനട പഞ്ചായത്തിലെ പാണിലിലും മന്ത്രി എത്തി. കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയിലാണ് റോഡ് ടാറിങ്ങിന്റെ പാതിഭാഗം വിണ്ടുകീറുകയും സംരക്ഷണഭിത്തി ഉള്‍പ്പെടെ തകര്‍ന്ന് സ്വകാര്യവ്യക്തിയുടെ വീടിന് മുകളിലേക്ക് പതിക്കുകയും ചെയ്തത്. നിലവില്‍ മണ്ണ് നീക്കം ചെയ്യുന്ന പ്രവൃത്തി പുരോഗമിക്കുകയാണെന്നും ബലവത്തായ രീതിയില്‍ സംരക്ഷണഭിത്തി കെട്ടുമെന്നും മന്ത്രി പറഞ്ഞു. PTL 15 kulanada panil കുളനട പഞ്ചായത്തിലെ പാണിലില്‍ റോഡിന്റെ സംരക്ഷണ ഭിത്തിയിടിഞ്ഞത് മന്ത്രി വീണ ജോര്‍ജ് സന്ദര്‍ശിക്കുന്നു. കലക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ സമീപം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.