shoulder ഡീസൽ ക്ഷാമം മൂന്നാംദിനവും ഓട്ടം കുറച്ച്​ കെ.എസ്​.ആർ.ടി.സി

പത്തനംതിട്ട: ഡീസൽ പ്രതിസന്ധിയെ തുടർന്ന് പത്തനംതിട്ട ഡിപ്പോയിൽ ഞായറാഴ്ച 12 സർവിസുകൾ റദ്ദാക്കി. മുണ്ടക്കയം, കൊല്ലം, പുനലൂർ, ഗവി, കോട്ടയം മെഡിക്കൽ കോളജ്, വയ്യാറ്റുപുഴ, കോന്നി മെഡിക്കൽ കോളജ് സർവിസുകളാണ് റദ്ദാക്കിയത്. സ്വിഫ്റ്റ്, ദീർഘദൂര സർവിസുകൾക്കുവേണ്ടി ചെറിയ കരുതൽ മാത്രമാണുള്ളത്. മൂന്നുദിവസമായി ഡീസൽ എത്തിയിട്ട്. പത്തനംതിട്ടയിൽ കെ.എസ്.ആർ.ടി.സിക്ക് സ്വന്തം പമ്പുണ്ട്. ദിവസം 4500-5000 ലിറ്റർ ഡീസലാണ് ഡിപ്പോയിൽ വേണ്ടിവരുന്നത്. പുറത്തെ സ്വകാര്യ പെട്രേൾ പമ്പിൽനിന്ന്​ ഡീസൽ അടിക്കാൻ നിർദേശം ലഭിച്ചിട്ടുണ്ടെന്ന് ഡിപ്പോ അധികൃതർ പറഞ്ഞു. പത്തനംതിട്ട ഡിപ്പോയിൽ ദിവസവും മൊത്തം 68 ഷെഡ്യൂളുകളാണുള്ളത്. ഇതിൽ 49 ബസുകൾ മാത്രമാണ് സ്ഥിരം ഓടുന്നത്. ഞായറാഴ്ച യാത്രക്കാർ കുറവായിരുന്നു. എന്നാൽ, ദീർഘദൂര സർവിസുകൾ നിറയെ യാത്രക്കാരുമായാണ്​ ഓടിയത്​. lead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.