സ്റ്റെബിൻ ഷിബു
Posted On
date_range Updated On
date_range പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ കൈക്കലാക്കി ശല്യംചെയ്ത യുവാവ് അറസ്റ്റിൽ
പത്തനംതിട്ട: പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ കൈക്കലാക്കി ശല്യം ചെയ്ത കേസിൽ പ്രതിയെ പിടികൂടി. കൊല്ലം ചണ്ണപ്പേട്ട സ്വദേശിയും മംഗലാപുരത്ത് എം.എസ്.സി വിദ്യാർഥിയുമായ സ്റ്റെബിൻ ഷിബു (22)വാണ് കോയിപ്രം പൊലീസിന്റെ പിടിയിലായത്. കുട്ടിക്ക് നഗ്ന ഫോട്ടോകൾ അയച്ചുകൊടുക്കുകയും ചെയ്തിരുന്നു. മനോവിഷമത്താൽ കരയുന്നതുകണ്ട് വീട്ടുകാർ തിരക്കിയപ്പോഴാണ് വിവരങ്ങൾ ബോധ്യപ്പെട്ടത്.
ജില്ല പൊലീസ് മേധാവി വി.ജി വിനോദ് കുമാറിന്റെ നിർദേശത്തെ തുടർന്ന് അന്വേഷണം ഊർജിതമാക്കിയ പൊലീസ് പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ കസ്റ്റഡിയിലെടുത്തു. കോടതി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.