ഷൈലു ജയപ്രകാശ് പുല്ലൂപ്രം ബൂത്തിൽ പോളിങ് ഓഫിസറായി എത്തിയപ്പോൾ
Posted On
date_range Updated On
date_range അന്ന് പഞ്ചായത്ത് പ്രസിഡൻറ്; ഇന്ന് പോളിങ് ഓഫിസർ
റാന്നി: പഞ്ചായത്ത് പ്രസിഡൻറായിരുന്ന ആൾ അതേ പഞ്ചായത്തിലെ ബൂത്തിൽ പോളിങ് ഓഫിസറായി എത്തി. റാന്നി അങ്ങാടി പഞ്ചായത്തിലെ പുല്ലൂപ്രം വാർഡിലെ ബൂത്തിൽ പോളിങ് ഓഫിസറായ ഷൈലു ജയപ്രകാശിനാണ് ഈ അപൂർവ അവസരം ലഭിച്ചത്.
2000-2005ൽ സീതത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറായിരുന്നു. സി.പി.എം മെംബറായി ആങ്ങമൂഴി വാർഡിൽനിന്ന് ജയിച്ചാണ് പ്രസിഡൻറായത്. പീന്നീട് പി.എസ്.സി വഴി അധ്യാപക ജോലി ലഭിക്കുകയായിരുന്നു.
ഇപ്പോൾ കടുമീൻചിറ ഗവ. സ്കൂളിലാണ് ജോലി. അവിടെനിന്നാണ് പുല്ലൂപ്രം ബൂത്തിലെ പോളിങ് ഓഫിസറായി എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.