പത്തനംതിട്ടയിൽ ഓക്സിജൻ പ്ലാൻ്റ് സ്ഥാപിക്കാനുള്ള സാമഗ്രകികൾ അടങ്ങിയ ട്രെയിലർ റാന്നിയിൽ എത്തിയപ്പോൾ
റാന്നി: പത്തനംതിട്ട ജനറൽ ആശുപത്രിയിൽ സ്ഥാപിക്കുന്ന ഓക്സിജൻ പ്ലാൻറിനായി ട്രയിലറിൽ വന്ന മെഷിനറികൾ പൊലീസ് പിടിച്ചിട്ടു.
പകൽ റോഡുഗതാഗതം തടസ്സപ്പെടുത്തുമെന്നു കണ്ട് പോലീസ് റാന്നിയിൽ തടഞ്ഞിടുകയായിരുന്നു. വളവുകളും മറ്റും തിരിയാൻ തന്നെ പ്രയാസമുള്ള തരം നീളംകൂടിയ വാഹനത്തിൽ ഇന്നലെ രാവിലെ എത്തിയ പ്ലാൻറ് വാഹനം പൊലീസ് തടഞ്ഞ് സ്വകാര്യ ബസ് സ്റ്റാൻഡി ലാണ് പാർക്ക് ചെയ്യിപ്പിച്ചത്.
പകലിലെ വാഹനത്തിരക്കൊഴിവാക്കി അഞ്ചരയോടെ വാഹനം പത്തനംതിട്ടയിലേക്ക് വിട്ടു. പുനലൂർ - മൂവാറ്റുപുഴ റോഡിൽ നിർമാണ ജോലികൾ കൂടി നടക്കുന്നതിനാൽ വാഹന യാത്ര തന്നെ പ്രതിസന്ധിയിലായിരിക്കുമ്പോൾ പ്ലാൻറ് ഉൾക്കൊള്ളുന്ന ഇത്ര വലിയ വാഹനം തിരക്കുള്ളപ്പോൾ കടന്നുപോകുന്നത് വലിയ പ്രതിസന്ധിയുണ്ടാകമെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.