കുളനട: ഇലവുംതിട്ട ജനമൈത്രി പൊലീസിെൻറയും വാർഡ് ജാഗ്രത സമിതിയുടെയും നേതൃത്വത്തിൽ അണുനശീകരണം നടത്തി.
പൊലീസ് സ്റ്റേഷൻ, ഹോമിയോ ആശുപത്രി, റേഷൻകട എന്നിവ ഉൾെപ്പടെ മെഴുവേലി പഞ്ചായത്ത് പന്ത്രണ്ടാം വാർഡിലുള്ള മുഴുവൻ വ്യാപാര സ്ഥാപനങ്ങളും അണുമുക്തമാക്കി.
എസ്.എച്ച്.ഒ എം.രാജേഷ് ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ ശ്രീദേവിടോണി, പൊലീസ് അസോസിയേഷൻ ജില്ല ജോ. സെക്രട്ടറി കെ. എസ്. സജു, എസ്. ശ്രീജിത്, ജനമൈത്രി ബീറ്റ് ഓഫിസർമാരായ എസ്. അൻവർഷ, ആർ പ്രശാന്ത്, പൊലീസ് വളൻറിയർമാരായ അജോ അച്ചൻകുഞ്ഞ്, അഖിൽ, സമിതിയംഗം പി.വി. പ്രദീപ്, യംഗ്സ് ക്ലബ് മെംബർമാരായ അജിൻടോണി, ബലറാം റോയി,അഖിൽ കൃഷ്ണ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.