റാന്നി: നാട്ടിലിറങ്ങി കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ ഒറ്റ ദിവസംകൊണ്ട് വെടിവെച്ചു കൊല്ലാൻ റാന്നി പഞ്ചായത്തിൽ പദ്ധതി തയാറാക്കുമെന്ന് പ്രസിഡന്‍റ് കെ.ആർ. പ്രകാശ്. മാർച്ച് ആദ്യവാരം പദ്ധതി നടപ്പാക്കും.പതിമൂന്നോളം വരുന്ന ഷൂട്ടർമാരെ ഒറ്റദിവസം ഇറക്കി പഞ്ചായത്തിന്‍റെ വിവിധ മേഖലകളിൽ പന്നികളെ കണ്ടെത്തിയാകും ഉന്മൂലനം.
റാന്നി ബ്ലോക്ക് ലെവൽ ഫെഡറേറ്റഡ് ഓർഗനൈസേഷന്‍റെ (ബി.എൽ.എഫ്.ഒ) നേതൃത്വത്തിൽ റാന്നി കൃഷി ഓഫിസിൽ നടന്ന കർഷക കൂട്ടായ്മ പ്രകാശ് ഉദ്ഘാടനം ചെയ്തു. കർഷകരുടെ ഉൽപന്നങ്ങൾ മികച്ച വില നൽകി സംഭരിക്കുമെന്ന് ബി.എൽ.എഫ്.ഒ പ്രസിഡന്‍റും മുൻ എം.എൽ.എയുമായ രാജു എബ്രഹാം അറിയിച്ചു.
മികച്ച കർഷകനായ ശിവശങ്കരൻ നായർ അധ്യക്ഷത വഹിച്ചു.കൃഷി ഓഫിസർ ടി. സുഭാഷ് കുമാർ, കൃഷി അസി. പി. അനീഷ് കുമാർ, അച്യുതൻ നായർ എന്നിവർ സംസാരിച്ചു. നിരവധി കർഷകർ ചർച്ചയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.