പ​ത്ത​നം​തി​ട്ട ഡി​പ്പോ​യി​ൽ​നി​ന്ന്​ പു​ന​രാ​രം​ഭി​ച്ച കെ.​എ​സ്.​ആ​ര്‍.​ടി.​സി സൂ​പ്പ​ര്‍ ഡീ​ല​ക്‌​സ് ബ​സി​ന്‍റെ ഫ്ലാ​ഗ് ഓ​ഫ് ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ ഓ​മ​ല്ലൂ​ര്‍ ശ​ങ്ക​ര​ന്‍ നി​ര്‍വ​ഹി​ക്കു​ന്നു

പത്തനംതിട്ട -തിരുനെല്ലി കെ.എസ്.ആർ.ടി.സി സര്‍വിസ് വീണ്ടും തുടങ്ങി

പത്തനംതിട്ട: പത്തനംതിട്ടയില്‍നിന്നും തിരുനെല്ലി ക്ഷേത്രം വരെയുള്ള കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ ഡീലക്സ് ബസ് സര്‍വിസ് പുനരാരംഭിച്ചു. പത്തനംതിട്ടയില്‍നിന്ന് വൈകീട്ട് അഞ്ചിന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ ഏഴിന് തിരുനെല്ലിയിലും തിരിച്ച് വൈകീട്ട് 6.15ന് പുറപ്പെട്ട് രാവിലെ മൂന്നിന് തിരിച്ച് പത്തനംതിട്ടയിലും എത്തുന്ന രീതിയിലാണ് സര്‍വിസ് ക്രമീകരിച്ചിരിക്കുന്നത്.

റാന്നി, എരുമേലി, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, പാലാ, രാമപുരം, കൂത്താട്ടുകുളം, തൃശൂര്‍, കോഴിക്കോട്, മാനന്തവാടി വഴി തിരുനെല്ലി ക്ഷേത്രം വരെയാണ് സര്‍വിസ്. ജനങ്ങളുടെ നിരന്തര ആവശ്യപ്രകാരമാണ് നടപടി. ബസ് സർവിസ് കെ.എസ്.ആർ.ടി.സി പത്തനംതിട്ട ഡിപ്പോയിൽ നടന്ന ചടങ്ങിൽ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ ഫ്ലാഗ് ഓഫ് ചെയ്തു.

പത്തനംതിട്ട ക്ലസ്റ്റര്‍ ഓഫിസര്‍ തോമസ് മാത്യു, ട്രേഡ് യൂനിയന്‍ പ്രതിനിധികളായ ഗിരീഷ് കുമാര്‍, എം. മനോജ്, പി. പ്രദീപ്, ഇന്‍സ്‌പെക്ടര്‍മാരായ എ.ബിനോജ്, സി.രാജേഷ്, സ്‌റ്റേഷന്‍ മാസ്റ്റര്‍മാരായ ആര്‍.ഗിരീഷ് കുമാര്‍, പ്രേംലാല്‍, ഡിപ്പോയിലെ മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags:    
News Summary - Pathanamthitta - Thirunelli KSRTC service resumed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.