വിവാഹം സ്റ്റേഡിയത്തിൽ വേണ്ടെന്ന് പത്തനംതിട്ട നഗരസഭ; സ്വകാര്യ ആവശ്യങ്ങൾക്ക് നൽകേണ്ടെന്ന് തീരുമാനം

പ​ത്ത​നം​തി​ട്ട: ജി​ല്ല കേ​ന്ദ്ര​ത്തി​ലെ ന​ഗ​ര​സ​ഭ സ്റ്റേ​ഡി​യം (ജി​ല്ല സ്​​റ്റേ​ഡി​യം) സ്വ​കാ​ര്യ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് ന​ൽ​കേ​ണ്ടെ​ന്ന് പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ കൗ​ൺ​സി​ൽ യോ​ഗം തീ​രു​മാ​നി​ച്ചു. വി​വാ​ഹ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക്​ ഡി​സം​ബ​ർ 20 മു​ത​ൽ 31 വ​രെ (12 ദി​വ​സം) സ്​​റ്റേ​ഡി​യം വി​ട്ടു​ന​ൽ​ക​ണ​മെ​ന്ന് ആ​ശ്യ​പ്പെ​ട്ട് താ​ഴെ വെ​ട്ടി​പ്പു​റം സ്വ​ദേ​ശി ന​ഗ​ര​സ​ഭ​യി​ൽ ന​ൽ​കി​യ അ​പേ​ക്ഷ​ നി​ര​സി​ച്ചു.

സ്​​റ്റേ​ഡി​യം വി​വാ​ഹ​വേ​ദി​യാ​ക്കു​ന്ന​തി​ൽ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടെ വ​ലി​യ ച​ർ​ച്ച​യാ​യി​രു​ന്നു. സ്​​റ്റേ​ഡി​യം ന​ൽ​കു​ന്ന​തി​നെ പ്ര​തി​പ​ക്ഷ​മാ​യ യു.​ഡി.​എ​ഫും സ്റ്റേ​ഡി​യം സം​ര​ക്ഷ​ണ സ​മി​തി​യും എ​തി​ർ​ത്ത​തോ​ടെ​യാ​ണ്​ വി​ഷ​യം യോ​ഗം പ​രി​ഗ​ണി​ച്ച​ത്. കോ​ൺ​ഗ്ര​സി​ൽ​നി​ന്ന്​ പു​റ​ത്താ​ക്ക​പ്പെ​ട്ട എം.​സി. ഷെ​രീ​ഫ് മാ​ത്രം വി​വാ​ഹ ആ​വ​ശ്യ​ത്തി​ന്​ സ്റ്റേ​ഡി​യം വി​ട്ടു​കൊ​ടു​ക്ക​ണ​മെ​ന്ന് ച​ർ​ച്ച​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

ഭ​ര​ണ-​പ്ര​തി​പ​ക്ഷ​ത്തെ ചി​ല അം​ഗ​ങ്ങ​ളു​ടെ പി​ന്തു​ണ​യോ​ടെ സ്​​റ്റേ​ഡി​യം ന​ൽ​ക​ണ​മെ​ന്ന ആ​വ​ശ്യം കൗ​ൺ​സി​ലി​ൽ അം​ഗീ​ക​രി​പ്പി​ക്കു​ന്ന​തി​ന്​ ചി​ല നീ​ക്ക​ങ്ങ​ൾ ന​ട​ന്നി​രു​ന്നു. സ്റ്റേ​ഡി​യം കാ​യി​ക ആ​വ​ശ്യ​ങ്ങ​ൾ​ക്ക്​ മാ​ത്രം വി​ട്ടു​ന​ൽ​ക​ണ​മെ​ന്നാ​ണ് യു.​ഡി.​എ​ഫ് തീ​രു​മാ​ന​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് കെ. ​ജാ​സീം​കു​ട്ടി പ​റ​ഞ്ഞു. സ്റ്റേ​ഡി​യം പ​ണി​ക​ൾ സെ​പ്റ്റം​ബ​റി​ൽ തു​ട​ങ്ങു​മെ​ന്നാ​ണ് പ​റ​യു​ന്ന​ത്. ഈ ​അ​വ​സ​ര​ത്തി​ൽ അ​വി​ടെ വി​വാ​ഹ വേ​ദി​ക്കാ​യി വി​ട്ടു​ന​ൽ​കാ​ൻ അ​പേ​ക്ഷ വാ​ങ്ങി​യ​ത് ശ​യി​യാ​യി​ല്ല.

ഡി​സം​ബ​റി​ൽ സ്റ്റേ​ഡി​യ​ത്തി​ൽ ന​ഗ​ര​സ​ഭ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രി​പാ​ടി​ക​ൾ ന​ട​ത്തേ​ണ്ട​തി​നാ​ൽ ന​ൽ​കാ​ൻ പാ​ടി​ല്ലെ​ന്നും ജാ​സീം​കു​ട്ടി പ​റ​ഞ്ഞു. സ്വ​കാ​ര്യ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് ന​ൽ​കാ​ൻ പാ​ടി​ല്ലെ​ന്ന് നേ​ര​​ത്തേ തീ​രു​മാ​ന​മെ​ടു​ത്ത​താ​ണെ​ന്ന് അ​ഡ്വ. എ. ​സു​രേ​ഷ്​ കു​മാ​ർ പ​റ​ഞ്ഞു. ഇ​പ്പോ​ൾ വി​വി​ധ പ​രി​പാ​ടി​ക​ൾ ന​ട​ത്തി സ്റ്റേ​ഡി​യം ത​ക​ർ​ന്നു​കി​ട​ക്കു​ക​യാ​ണ്. കാ​ലു​കു​ത്താ​നാ​വാ​ത്ത അ​വ​സ്ഥ​യാ​ണ്​ ഇ​പ്പോ​ഴെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​സ്.​ഡി.​പി.​ഐ അം​ഗ​ങ്ങ​ളും ശ​ക്ത​മാ​യി എ​തി​ർ​ത്തു. സ്റ്റേ​ഡി​യം സ്വ​കാ​ര്യ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് ന​ൽ​കാ​ൻ പാ​ടി​ല്ലെ​ന്ന് എ​സ്. ഷെ​മീ​ർ പ​റ​ഞ്ഞു.

ന​ഗ​ര​ത്തി​ലെ കു​ടി​വെ​ള്ള​പൈ​പ്പ് ലൈ​നു​ക​ളു​ടെ പു​തി​യ ടെ​ൻ​ഡ​ർ ന​ട​പ​ടി വേ​ഗം പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ജാ​സീം​കു​ട്ടി ആ​വ​ശ്യ​പ്പെ​ട്ടു. പ​ല​സ്ഥ​ല​ത്തും തെ​രു​വു​​വി​ള​ക്കു​ക​ൾ പ്ര​കാ​ശി​ക്കു​ന്നി​െ​ല്ല​ന്നും പു​തി​യ ലൈ​നു​ക​ൾ വ​ലി​ക്കാ​തെ കി​ട​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളു​ടെ യോ​ഗം ഉ​ട​ൻ വി​ളി​ച്ചു​ചേ​ർ​ത്ത് പ​രി​ഹാ​രം കാ​ണു​മെ​ന്ന് ചെ​യ​ർ​മാ​ൻ അ​ഡ്വ. ടി. ​സ​ക്കീ​ർ ഹു​സൈ​ൻ പ​റ​ഞ്ഞു. ആ​ന​പ്പാ​റ ഗ​വ. എ​ൽ.​പി. എ​സി​ന്​ ആ​വ​ശ്യ​മാ​യ ഉ​പ​ക​ര​ണ​ങ്ങ​ൾ വാ​ങ്ങാ​നു​ള്ള എ​സ്റ്റി​മേ​റ്റും അം​ഗീ​ക​രി​ച്ചു. 

Tags:    
News Summary - Pathanamthitta Municipal stadium: Decision for not to give for private purposes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.