നൂർ ആലം
പന്തളം: വിൽപനക്ക് എത്തിച്ച ബ്രൗൺഷുഗറും കഞ്ചാവുമായി അന്തർസംസ്ഥാന തൊഴിലാളിയെ പന്തളം പൊലീസ് പിടികൂടി. തൊഴിലാളി ക്യാമ്പുകളിലും മറ്റും ലഹരി വിൽപന വ്യാപകമാകുന്നതായ വിവരത്തെ തുടർന്ന് പൊലീസ് നടത്തിയ നീക്കത്തിലാണ് മയക്കുമരുന്ന് ശൃംഗലയിലെ പ്രധാന കണ്ണിയായ വെസ്റ്റ് ബംഗാൾ മാൾഡ സ്വദേശി നൂർ ആലമിനെ (25) 2.66 ഗ്രാം ബ്രൗൺഷുഗറും 3.5 ഗ്രാം കഞ്ചാവുമായി പിടികൂടിയത്.
അന്തർസംസ്ഥാന തൊഴിലാളികളുടെ ഇടയിൽ രാസലഹരി ഉപയോഗം വർധിക്കുന്നതായി കഴിഞ്ഞദിവസം ‘മാധ്യമം’ റിപ്പോർട്ട് ചെയ്തിരുന്നു. പന്തളം എസ്.എച്ച്.ഒ ടി.ഡി. പ്രജീഷ്, എസ്.ഐമാരായ അനീഷ് എബ്രഹാം, വിനോദ് കുമാർ പൊലീസ് ഉദ്യോഗസ്ഥരായ എസ്. അൻവർഷ, അമൽ ഹനീഫ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.