കേ​ന്ദ്ര​സ​ർ​ക്കാ​ർ അ​ച്ച​ൻ​കോ​വി​ലാ​റ്റി​ലെ ജ​ല​നി​ര​പ്പ് അ​ള​ക്കാ​ൻ തു​മ്പ​മ​ണ്ണി​ൽ സ്ഥാ​പി​ച്ച ഉ​പ​ക​ര​ണം

വെള്ളക്കെട്ട്; പന്തളത്ത് പ്രതിരോധ പ്രഖ്യാപനങ്ങൾ പാഴ്വാക്കായി

പന്തളം: വെള്ളക്കെട്ട് ഒഴിവാക്കാൻ പന്തളം നഗരസഭയിൽ പ്രഖ്യാപിച്ച പ്രതിരോധ നടപടികളെല്ലാം പാഴ്‌വാക്കായി. മൂന്ന് ദിവസമായി തുടർച്ചയായി മഴ പെയ്യുന്നതോടെ താഴ്ന്ന പ്രദേശങ്ങളിലെ ജനങ്ങൾ വീണ്ടും ആശങ്കയിലായി. അച്ചൻകോവിലാറ്റിൽ നേരിയ തോതിൽ ജലനിരപ്പ് ഉയർന്നിട്ടുമുണ്ട്.

കഴിഞ്ഞ മാസവും നഗരസഭയിലെ 33ൽ 28 വാർഡും വെള്ളപ്പൊക്കബാധിതമായിരുന്നു. നൂറുകണക്കിന് കുടുംബങ്ങളാണ് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറിയത്. കടയ്ക്കാട്, തോന്നല്ലൂർ, ചേരിക്കൽ, മുടിയൂർക്കോണം, മുട്ടാർ ഭാഗങ്ങളിലായിരുന്നു വെള്ളപ്പൊക്കം രൂക്ഷമായിരുന്നത്.

ശക്തമായ മഴയെത്തുടർന്ന് പന്തളം മുടിയൂർക്കോണം നാഥനടി കളത്തിന് സമീപം ചിറ്റിലപ്പാടത്ത് വെള്ളം കയറിയ നിലയിലാണ്. സർക്കാർ ഒരുക്കിയ വീട്ടിൽ വെള്ളപ്പൊക്കം കാരണം താമസിക്കാൻ കഴിയാത്ത അവസ്ഥയാണ്. എല്ലാതവണയും കാലവർഷം ശക്തമാകുമ്പോൾ കൂടുമാറിപ്പോകേണ്ട അവസ്ഥയാണ് ഇവിടെ.

മുടിയൂർക്കോണം നാഥനടി കളത്തിലെ ഒമ്പത് കുടുംബങ്ങൾക്ക് 2018ലെ പ്രളയം ഉൾപ്പെടെ ഏഴു തവണയാണ് വെള്ളപ്പൊക്കം കാരണം വീടൊഴിയേണ്ടി വന്നത്. അച്ചൻകോവിലാറിന്റെ തീരമിടിച്ചിലാണ് മറ്റൊരു ഭീഷണി. മിക്ക കടവുകളും തകർന്ന നിലയിലാണ്.

തീരവും കടവുകളും സംരക്ഷിക്കാനുള്ള പദ്ധതികളും നടപ്പാക്കാനായില്ല. വെള്ളപ്പൊക്ക പ്രതിരോധത്തിനായി സർക്കാർ തലത്തിലും നഗരസഭയും വെവ്വേറെ പദ്ധതികൾ പ്രഖ്യാപിച്ചിരുന്നു. ഫൈബർ ബോട്ടുകൾ വാങ്ങാൻ നഗരസഭ വകയിരുത്തിയത് അഞ്ചു ലക്ഷം രൂപയാണ്. കഴിഞ്ഞ വർഷം നവംബർ 20ന് വികസന സ്ഥിരം സമിതിയിൽ ചർച്ച ചെയ്തു തീരുമാനവുമെടുത്തു. എന്നാൽ, കൗൺസിലിൽ തീരുമാനമെടുത്തത് അഞ്ചു മാസം വൈകി മേയിലാണ്.

10 ബോട്ടും ജാക്കറ്റും തുഴയുമാണ് ഉൾപ്പെടുത്തിയത്. ബോട്ട് വാങ്ങൽ ഇനിയും പ്രാവർത്തികമായില്ല. ഇതിനിടെ, പദ്ധതി തുക മൂന്ന് ലക്ഷമായി കുറക്കുകയും ചെയ്തു. അച്ചൻകോവിലാറ്റിൽ കുളനട കൈപ്പുഴ കരയിൽ ആറിന്റെ തീരമിടിഞ്ഞ നിലയിൽ വ്യാപകമാണ്. അധികൃതർ പ്രഖ്യാപിച്ച് പാക്കേജും വെളിച്ചം കണ്ടിട്ടില്ല.

മുടിയൂർക്കോണം, ചേരിക്കൽ, തോട്ടക്കോണം, മങ്ങാരം, തോന്നല്ലൂർ, കടയ്ക്കാട്, പൂഴിക്കാട് മേഖലകളാണ് കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ കടുത്ത ദുരിതം നേരിട്ടത്. ചേരിക്കൽ എസ്‌.വി.എൽ.പി സ്കൂൾ, തോട്ടക്കോണം ഗവ. ഹയർ സെക്കൻഡറി സ്കൂൾ, മുടിയൂർക്കോണം എം.ടി.എൽ.പി സ്കൂൾ, തോന്നല്ലൂർ മാടപ്പള്ളി മേലേതിൽ എന്നിവിടങ്ങളിലെ ക്യാമ്പുകളിൽ വെള്ളം കാരണം സഹായങ്ങളും ല്ലാം ഉൾപ്പെടുത്തി പാക്കേജ് തയാറാക്കി സർക്കാറിന് സമർപ്പിച്ചെങ്കിലും നടപടിയുണ്ടായില്ല.

അച്ചൻകോവിലാറ്റിൽ കടയ്ക്കാട് മുതൽ ഐരാണിക്കുടിവരെ മൺചിറ നിർമിക്കുക, പറന്തൽ വലിയതോട് ആഴം കൂട്ടുക എന്നീ പ്രധാന ആവശ്യങ്ങൾ പാക്കേജിൽനിന്ന് ഒഴിവാക്കുകയും ചെയ്തിരുന്നു.

Tags:    
News Summary - water logging Declarations of defense at Pandalam were in vain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.