Posted On
date_range Updated On
date_range പന്തളത്ത് കാറും വാനും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്
പന്തളം: എം.സി റോഡിൽ പന്തളത്ത് കാറും വാനും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്. സി.എം ആശുപത്രിക്ക് മുന്നിൽ വ്യാഴാഴ്ച വൈകീട്ട് മൂന്നിനാണ് അപകടം. സ്റ്റേഷനറി സാധനങ്ങൾ വിതരണം ചെയ്യുന്ന വാനും ക്രിസ്ത്യൻ പുരോഹിതർ സഞ്ചരിച്ച കാറുമാണ് കൂട്ടിയിടിച്ചത്.
വാൻ യാത്രക്കാരായ പന്തളം മുടിയൂർക്കോണം തച്ചുവേലിയിൽ മനോജ് (39), പത്തനംതിട്ട പെരിങ്ങര വെള്ളപ്പറമ്പിൽ ഹാരിഷ് (28) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ പന്തളം സി.എം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പന്തളത്ത് മണിക്കൂറോളം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.പിന്നീട് ക്രെയിൻ ഉപയോഗിച്ച് വാഹനങ്ങൾ മാറ്റിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.