Posted On
date_range Updated On
date_range ബസിൽ മാലമോഷണം തമിഴ്നാട് സ്വദേശിനി അറസ്റ്റിൽ
പന്തളം: ബസ് യാത്രക്കാരിയുടെ ഒന്നരപ്പവെൻറ മാല മോഷ്ടിച്ച തമിഴ്നാട് സ്വദേശിനി അറസ്റ്റിൽ. തൂത്തുക്കുടി അണ്ണാനഗർ ഡോർ നമ്പർ 12ൽ ഗണേശിെൻറ ഭാര്യ ദിവ്യയാണ്(30) അറസ്റ്റിലായത്. ശനിയാഴ്ച രാവിലെ 10.30ഓടെയാണ് സംഭവം. പന്തളം-അടൂർ റൂട്ടിലെ കെ.എസ്.ആർ.ടി.സി ബസിലെ യാത്രക്കാരിയുടെ മാലയാണ് മോഷണംപോയത്.
ബസ് ജീവനക്കാർ പൊലീസിൽ വിവരമറിയിച്ചു. പൊലീസെത്തി നടത്തിയ പരിശോധനയിൽ ദിവ്യയുടെ കൈയിൽനിന്ന് മാല കണ്ടെടുക്കുകയായിരുന്നു. ഇവർക്കൊപ്പമുണ്ടായിരുന്ന സ്ത്രീ കടന്നുകളഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.