പ​ന്ത​ളം പൊ​ലീ​സ് സ്റ്റേ​ഷ​ൻ സ​മീ​പം ഓ​ട നി​ർ​മാ​ണം നി​ല​ച്ച​പ്പോ​ൾ

പന്തളത്തെ സുരക്ഷ ഇടനാഴി: ഓട നിർമാണം അശാസ്ത്രീയം

പന്തളം: എം.സി റോഡിൽ പന്തളത്തെ സുരക്ഷ ഇടനാഴിയുടെ ഭാഗമായ ഓടനിർമാണം അശാസ്ത്രീയം. ഓട നിർമാണത്തിന്‍റെ ഭാഗമായി വിവാദ കെട്ടിടങ്ങൾ പൊളിച്ചതിന്‍റെ അവശിഷ്ടങ്ങൾ ഇപ്പോഴും അവശേഷിക്കുകയാണ്. പൊളിച്ചുമാറ്റി സ്ഥലത്ത് ഓട നിർമാണവും ആരംഭിച്ചിട്ടില്ല.എം.സി റോഡിലെ സുരക്ഷ ഇടനാഴിയുടെ ഭാഗമായുള്ള ഓട നിർമാണത്തിലാണ് തൽപരകക്ഷികളുടെ സമ്മർദത്തിന് വഴങ്ങി അശാസ്ത്രീയമായി നിർമിക്കുന്നതെന്നാണ് ആക്ഷേപം. മുമ്പ് എം.സി റോഡ് വികസനം നടന്ന സമയം തർക്കമുയർന്ന ഭാഗത്ത് തന്നെ നടക്കുന്ന ഓട നിർമാണമാണ് പരാതിക്ക് കാരണമായത്.

അടൂരിൽനിന്ന് മാവേലിക്കര ഭാഗത്തേക്ക് തിരിയുന്നിടത്ത് നിലനിന്നിരുന്ന ജ്വല്ലറിയും ടെക്സ്റ്റൈൽസും നിന്ന സ്ഥലം ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരം സർക്കാർ ഏറ്റെടുത്ത് പൊതുമരാമത്തിന്‌ കൈമാറിയിരുന്നു.ഈ ഭൂമിക്ക് അവകാശ തർക്കം ഉന്നച്ചിരുന്നവർക്ക് ഇതേ നിയമപ്രകാരം നഷ്ടപരിഹാരവും നൽകി. ഈ ഭാഗത്തെ കാലഹരണപ്പെട്ട നിർമാണങ്ങൾ പൊളിച്ചുനീക്കിയിരുന്നില്ല. ഇവ പൊളിച്ചുനീക്കി ഓടനിർമാണം നടത്തണമെന്ന ആവശ്യമാണ് ഉയരുന്നത്. എന്നാൽ, സമീപത്തെ ചില വ്യാപാരികളുടെ ഉദ്യോഗസ്ഥ തലത്തിലുള്ള ഇടപെടലാണ് നിലവിലെ അഴിമതി നിർമാണത്തിന് കാരണമെന്ന് പറയുന്നു.

എം.സി റോഡിൽ പഴയ സ്റ്റേറ്റ് ബാങ്കിന് മുൻവശം മുതൽ മാവേലിക്കര ഭാഗത്തേക്ക് തിരിയുന്നതുവരെയുള്ള സ്ഥലത്ത് എം.സി റോഡിലേക്ക് ഇറക്കിയാണ് ഓട നിർമാണമെന്നും പരാതി ഉയർന്നു.അപാകതകൾ പരിഹരിച്ച് ഓട നിർമാണം പൂർത്തീകരിക്കണം എന്ന ആവശ്യവുമായി വിവിധ സംഘടന രംഗത്തുവന്നിരുന്നു. നിർമാണം എം.സി റോഡിലൂടെ പൊലീസ് സ്റ്റേഷൻ റോഡിന് അപ്പുറത്ത് എത്തുമ്പോൾ ഓട പകുതികെട്ടി നിർത്തിയിരിക്കുകയാണ്.

അപകടങ്ങൾ ഒഴിവാക്കാനാണ് കെട്ടിനിർത്തിയതെങ്കിലും നടപ്പാതയിലൂടെ നടക്കാൻ കഴിയാത്ത അവസ്ഥയാണ്. വൈകുന്നേരങ്ങളിൽ നടപ്പാതയിൽ വാഹന പാർക്കിങ്ങുമുണ്ടാകും. ദിവസവും ഗതാഗതക്കുരുക്കിൽ അകപ്പെടുന്ന പന്തളത്ത് കാൽനടക്കാർക്ക് നടപ്പാതയിലൂടെ നടക്കാൻ കഴിയില്ല, മെഡിക്കൽ മിഷൻ ജങ്ഷൻ മുതൽ ആധുനിക രീതിയിൽ ഓട നിർമിച്ചു എങ്കിലും ജനങ്ങൾക്ക് പ്രയോജനപ്പെടുന്നില്ലെന്നാണ് ആക്ഷേപം. 

Tags:    
News Summary - Safety Corridor at Panthalam: Construction of drains is unscientific

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.