ഇലവുംതിട്ട ജനമൈത്രി പൊലീസി​െൻറ നേതൃത്വത്തിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്ക് ഭക്ഷണ പദാർഥങ്ങൾ എത്തിച്ചുനൽകുന്നു

നിരീക്ഷണത്തിലുള്ളവർക്ക് ഭക്ഷ്യധാന്യങ്ങൾ എത്തിച്ച് ജനമൈത്രി പൊലീസ്

പന്തളം: ക​െണ്ടയ്​ൻ​െമൻറ് സോണുകളിൽ നിരീക്ഷണത്തിലുള്ളവർക്ക് ഭക്ഷ്യധാന്യങ്ങൾ എത്തിച്ചുനൽകി ഇലവുംതിട്ട ജനമൈത്രി പൊലീസ്.

ക്വാറ​ൻറീനിൽ കഴിയുന്നവർക്കാണ്​ ഭക്ഷ്യവസ്തുക്കൾ നൽകിയത്​. തവിട്ടപൊയ്ക, അയത്തിൽ ഭാഗങ്ങളിലുള്ള 15 കുടുംബങ്ങൾക്കാണ് സഹായം നൽകിയത്.

നിരീക്ഷണത്തിൽ കഴിയുന്നവരുടെ ക്ഷേമം അന്വേഷിക്കുന്നതിനിടെയാണ് ഭക്ഷ്യവസ്തുക്കളുടെ ദൗർലഭ്യം ബീറ്റ് ഓഫിസർ അൻവർഷ അറിയുന്നത്.

ഉടൻ എസ്.എച്ച്.ഒ എം.ആർ. സുരേഷി​െൻറ നിർദേശപ്രകാരം ആംബുലൻസ് ഡ്രൈവർ അനിൽകുമാർ, ആശാ വർക്കർ രാധാമണി എന്നിവരുടെ സഹകരണത്തോടെ വാങ്ങിയ ഭക്ഷ്യവസ്തുക്കൾ എസ്.ഐ ബി.ആർ. അശോക​്​കുമാർ, ബീറ്റ് ഓഫിസർമാരായ എസ്. അൻവർഷ, ആർ. പ്രശാന്ത്, വളൻറിയർ അശോക് മലഞ്ചരുവിൽ എന്നിവരുടെ നേതൃത്വത്തിൽ എത്തിച്ചുനൽകി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.