ഓ​ട്ട​ത്തി​നി​ട​യി​ൽ ഇ​ല​ക്​​ട്രി​ക്​ സ്കൂ​ട്ട​റി​ന്​

തീ​പി​ടി​ച്ച​പ്പോ​ൾ

പുതിയ ഇലക്​ട്രിക്​ സ്കൂട്ടറിന് തീപിടിച്ചു; യുവാക്കൾ രക്ഷപ്പെട്ടു

പ​ന്ത​ളം: ഓ​ട്ട​ത്തി​നി​ട​യി​ൽ പു​തി​യ ഇ​ല​ക്​​ട്രി​ക്​ സ്കൂ​ട്ട​റി​ന് തീ​പി​ടി​ച്ചു. ഓ​ല ക​മ്പ​നി​യു​ടെ അ​ടൂ​രി​ലെ ഷോ​റൂ​മി​ൽനി​ന്ന്​ പു​തി​യ സ്കൂ​ട്ട​റു​മാ​യി പ​ന്ത​ള​ത്ത്​ എ​ത്തി മ​ട​ങ്ങു​മ്പോ​ഴാ​ണ്​ തീ ​പ​ട​ർ​ന്ന​ത്. സ്കൂ​ട്ട​ർ പൂ​ർ​ണ​മാ​യി ന​ശി​ച്ചു. വൈ​ദ്യു​തി ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ്​ കാ​ര​ണ​മെ​ന്ന്​ സൂ​ച​ന​യു​ണ്ട്​ . ബു​ധ​നാ​ഴ്ച ഉ​ച്ച​ക്ക്​ 3. 30 ഓ​ടെ എം ​സി റോ​ഡി​ൽ കു​ര​മ്പാ​ല മൈ​നാ​ഗ​പ്പ​ള്ളി ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​മാ​ണ്​ സം​ഭ​വം.

കു​ര​മ്പാ​ല മൈ​നാ​ഗ​പ്പ​ള്ളി ജങ്​ഷ​ന് സ​മീ​പം ഓ​ട്ട​ത്തി​നി​ട​യി​ൽ ക​ത്തി​ന​ശി​ച്ച ഇ​ല​ക്​​ട്രി​ക്​ സ്കൂ​ട്ട​ർ

സ്കൂ​ട്ട​ർ ഓ​ടി​ച്ചി​രു​ന്ന അ​ടൂ​ർ മ​ണ്ണ​ടി കൊ​ണ്ടൂ​ർ അ​യ്യ​ത്ത് രാ​ഹു​ൽ ര​ഘു​നാ​ഥ് (27), ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന അ​ടൂ​ർ മ​ണ​ക്കാ​ല ചി​റ്റാ​ലി​മു​ക്ക് കാ​ർ​ത്തി​ക ഭ​വ​നി​ൽ അ​തു​ൽ വി​ജ​യ​ൻ (27) എ​ന്നി​വ​രാ​ണ്​ അ​പ​ക​ട​ത്തി​ൽ നി​ന്ന്​ ര​ക്ഷ​പ്പെ​ട്ട​ത്. ഓ​ട്ട​ത്തി​നി​ട​യി​ൽ സ്കൂ​ട്ട​ർ ഓ​ഫ് ആ​യി മി​നി​റ്റു​ക​ൾ​ക്ക​കം തീ ​പ​ട​ർ​ന്നു പി​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​രു​വ​രും സ്കൂ​ട്ട​ർ ഉ​പേ​ക്ഷി​ച്ച ശേ​ഷം ഓ​ടി മാ​റു​ക​യാ​യി​രു​ന്നു.​അ​ടൂ​ർ നി​ന്നും അ​ഗ്നി ര​ക്ഷാ സേ​ന എ​ത്തി തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി.

Tags:    
News Summary - New electric scooter catches fire-The youth escaped

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.