പന്തളം ചേരിക്കൽ പാടശേഖരത്തിൽ വിരിഞ്ഞ താമര
പന്തളം: ചേരിക്കൽ കരിങ്ങാലിയിൽ മൂന്ന് ഏക്കർ വരുന്ന പാടശേഖരത്തിൽ കൺനിറയെ താമര. ഇവ ശേഖരിക്കാൻ നിരവധി ആളുകളാണ് ദിവസേന എത്തുന്നത്. തരിശുപാടശേഖരത്തിൽ നിറയെ താമര കിളിർത്തുപൊങ്ങിയിട്ടുണ്ട്. ഇതിൽ ഏറിയവയും പൂവിട്ടു. പാടശേഖരം വർഷങ്ങളായി തരിശുകിടക്കുകയാണ്.
ആദ്യമായാണ് ഇത്രയും പൂക്കൾ വിരിയുന്നത്. പരിസരവാസികൾ ആരോ താമരയുടെ വിത്ത് പാടത്ത് ഇട്ടതാകാമെന്ന് നാട്ടുകാർ പറയുന്നു. ക്ഷേത്രങ്ങളിലേക്കും ഇവിടെനിന്ന് താമരപൂക്കൾ ശേഖരിക്കുന്നുണ്ട്. ആവശ്യക്കാർക്ക് പൂക്കൾ സമീപവാസികൾ പറിച്ചുനൽകുന്നുണ്ട്. ചിലർ ചുവടോടെ കൊണ്ടുപോകുന്നു. കുളങ്ങളിലും മറ്റു ജലാശയങ്ങളിലും വളർത്തുന്നതിനാണ് കൊണ്ടുപോകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.