Posted On
date_range Updated On
date_range കഴിഞ്ഞ തവണ കോൺഗ്രസ്; ഇത്തവണ ബി.ജെ.പി
പന്തളം: കഴിഞ്ഞ തവണ യു.ഡി.എഫ് സ്ഥാനാർഥിയിരുന്ന കോൺഗ്രസ് പ്രവർത്തക ഇത്തവണ ബി.ജെ.പി സ്ഥാനാർഥി.
പന്തളം നഗരസഭ 14ാം വാർഡിൽ ബി.ജെ.പി സ്ഥാനാർഥി ഉഷ മധു കഴിഞ്ഞ ദിവസംവരെ കോൺഗ്രസ് പ്രവർത്തകയായിരുന്നു. ആദ്യം കോൺഗ്രസ് സീറ്റ് നൽകുമെന്ന് പറഞ്ഞു.
പിന്നീട് അനിത ഉദയന്‍ സീറ്റ് നൽകിയപ്പോൾ ഉഷ മധു ബി.ജെ.പി അംഗമായി. ഇതോടെ വാർഡിൽ ബി.ജെ.പി സ്ഥാനാർഥിയായി. ഉഷ മധു മുൻ എ.ഡി.എസ് ചെയർപേഴ്സനാണ്. കഴിഞ്ഞതവണ യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിെച്ചങ്കിലും വിജയിച്ചില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.