കോൺഗ്രസ് സ്ഥാനാർഥിയും കുടുംബവും ബി.ജെ.പിയിൽ
പന്തളം: തെക്കേക്കര പഞ്ചായത്തിലെ പല വാർഡുകളിലും തെരഞ്ഞെടുപ്പിൽ സി.പി.എം-കോൺഗ്രസ് അവിശുദ്ധ കൂട്ടുകെട്ടുണ്ടായതായി ആരോപിച്ച് പറന്തൽ 14ാം വാർഡിൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ച ലൈജു പി. ജോർജും കുടുംബവും ബി.ജെ.പിയിൽ ചേർന്നു.
ബി.ജെ.പി പഞ്ചായത്ത് പ്രസിഡൻറ് എ.കെ. സുരേഷ് അധ്യക്ഷത വഹിച്ചു. ബി.ജെ.പി അടൂർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി എം.ബി. ബിനുകുമാർ ഷാൾ അണിയിച്ച് സ്വീകരിച്ചു.
നിയോജക മണ്ഡലം ഉപാധ്യക്ഷൻ പി.എസ്. കൃഷ്ണകുമാർ, ബി.ജെ.പി പന്തളം മുനിസിപ്പൽ കമ്മിറ്റി സെക്രട്ടറി റെജി പത്തിയിൽ, പറന്തൽ വാർഡ് പ്രസിഡൻറ് രാധാകൃഷ്ണ കുറുപ്പ്, സെക്രട്ടറി ഉണ്ണികൃഷ്ണൻ നായർ, മധു പരിയാരത്ത്, ഗീവർഗീസ്, ശ്രീദേവി, പ്രദീപ് കുരമ്പാല തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.