പന്തളം നഗരസഭയിൽ സമ്പൂർണ പ്ലാസ്റ്റിക് നിരോധനം നടപ്പാക്കുന്നു

പന്തളം: ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ പൂർണമായും നിരോധിക്കാൻ പന്തളം നഗരസഭ തീരുമാനിച്ചു.ഇനി മുതല്‍ നഗരസഭ പ്രദേശത്ത് പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ ഉൾപ്പെടെയുള്ള ഒറ്റത്തവണ ഉപയോഗിച്ച് വലിച്ചെറിയുന്ന പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നതിനായോ, ഉപയോഗിക്കുന്നതിനായോ സൂക്ഷിക്കുകയോ ചെയ്താല്‍ പിടിച്ചെടുക്കുകയും 10,000 മുതല്‍ 50,000 രൂപവരെ ശിക്ഷയീടാക്കുകയും ചെയ്യും.

കൂടാതെ സ്ഥാപന ലൈസന്‍സ് റദ്ദുചെയ്യും. സ്ഥാപനം അടച്ചുപൂട്ടുന്നതും പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കുന്നതുമായിരിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.

Tags:    
News Summary - Complete plastic ban is being implemented in Pandalam Municipal Corporation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.