1. ചിറ്റയം ഗോപകുമാർ എം.എൽ.എയുടെ പേര് ഉൾപ്പെടുത്തിയ കെട്ടിടം 2. എം.എൽ.എയുടെ പേര് ഒഴിവാക്കിയ കെട്ടിടം
പന്തളം: കുരമ്പാല തെക്ക് ആതിരമല 17ാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന പന്തളം നഗരസഭയുടെ ആയുഷ്മാന്‍ ആരോഗ്യമന്ദിര്‍ കെട്ടിടത്തിന് തുക അനുവദിച്ച സ്ഥലം എം.എൽ.എ കൂടിയായ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിന്റെ പേര് കെട്ടിടത്തില്‍ നിന്നും മായ്ചതിനെതിരെ വ്യാപക പ്രതിഷേധം.
2019-20ല്‍ ചിറ്റയം ഗോപകുമാറിന്റെ ആസ്തിവികസന ഫണ്ടില്‍നിന്ന് അനുവദിച്ച 25 ലക്ഷം രൂപ ഉപയോഗിച്ചാണ് കെട്ടിടം നിർമിച്ചത്. ഉദ്ഘാടന വേളയില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിന്റെ ആസ്തിവികസന ഫണ്ടില്‍നിന്ന് അനുവദിച്ച തുകകൊണ്ട് നിർമിച്ച കെട്ടിടമെന്ന് വലിയ അക്ഷരത്തില്‍ എഴുതി വെച്ചിരുന്നതാണ്.
എന്നാല്‍, കഴിഞ്ഞ ദിവസം പേര് മായ്ച് കെട്ടിടം നിർമിക്കാന്‍ സ്ഥലം അനുവദിച്ച കുടുംബാംഗത്തിന്റെ പേര് മാത്രമായി എഴുതിച്ചേര്‍ക്കുകയായിരുന്നു. ഇതുസംബന്ധിച്ച് നഗരസഭ ഓഫിസില്‍ അന്വേഷിച്ചപ്പോള്‍ നഗരസഭ അറിയാതെയാണ് പേര് മായ്ചതെന്ന വിവരമാണ് ലഭിച്ചത്. പേര് പെയിന്റടിച്ച് നീക്കം ചെയ്ത ശേഷം കെട്ടിടത്തിന് സ്ഥലം അനുവദിച്ച കുടുംബാംഗത്തിന്റെ പേര് മാത്രം എഴുതിച്ചേര്‍ത്തതാണ് പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുന്നത്.
ഇത് ബോധപൂര്‍വമുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് സി.പി.ഐ പന്തളം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ആര്. ജയന് ആരോപിച്ചു. പേര് മായ്ക്കാന്‍ ശ്രമിച്ചവരെ കണ്ടെത്തണമെന്നും ഡെപ്യൂട്ടി സ്പീക്കറുടെ പേര് കെട്ടിടത്തില്‍ എഴുതി ചേര്‍ക്കണമെന്നും ആര്. ജയന് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.