തുമ്പമൺ പഞ്ചായത്ത് ഓഫിസിന് സമീപം വൈദ്യുത കേബിളിന് തീ പിടിച്ചപ്പോൾ

തുമ്പമൺ പഞ്ചായത്ത് ഓഫിസിന് സമീപം വൈദ്യുത കേബിളിന് തീ പിടിച്ചു

പന്തളം: തുമ്പമൺ പഞ്ചായത്ത് ഓഫിസിന് സമീപം വൈദ്യുത കേബിളിന് തീ പിടിച്ചു. ഇന്ന് പുലർച്ചെ രണ്ടിനായിരുന്നു അപകടം. വൈദ്യുതി പോസ്റ്റിന്റെ മുകളിൽ നിന്നും ശക്തമായ പൊട്ടിത്തെറികേട്ട് സമീപത്തുള്ള വീട്ടുകാർ ഉണർന്ന് നോക്കുമ്പോൾ ലൈനിൽ തീ പിടിക്കുന്നതാണ് കണ്ടത്. തുടർന്ന് നാട്ടുകാർ അഗ്നിരക്ഷാസേനയെ വിവരം അറിയിക്കുകയായിരുന്നു.

അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ അപകട വിവരം കെ.എസ്.ഇ.ബിയെ അറിയിച്ചു. സ്ഥലത്തെത്തിയ അഗ്നിരക്ഷാസേന വെള്ളം പമ്പ് ചെയ്തു തീ കെടുത്തി. തീപിടിത്തത്തിൽ സമീപത്തെ വീടുകളിലേക്കുള്ള സർവീസ് വയർ ഒപ്ടിക്കൽ ഫൈബർ കേബിൾ എന്നിവയും കത്തി നശിച്ചു.

വൈദ്യുതി പോസ്റ്റിലൂടെ വലിച്ചിരിക്കുന്ന ഇൻസുലേറ്റഡ് ഹൈ ടെൻഷൻ കേബിളിൽ ഇൻസുലേറ്റഡ് അല്ലാത്ത ലൈനിൽ നിന്നും ഷോർട് ആയതാണ് അപകടത്തിന് കാരണം. അടൂർ അഗ്നിരക്ഷാസേന സീനിയർ റെസ്ക്യു ഓഫിസർ അജിഖാൻ യൂസുഫിന്റെ നേതൃത്വത്തിൽ ഓഫീസർമാരായ അനീഷ്, രാഹുൽ, സജാദ്, ശ്രീകുമാർ, സന്തോഷ്‌ ജോർജ് എന്നിവരുടെ നേതൃത്വത്തിലാണ് തീ അണച്ചത്.

Tags:    
News Summary - An electrical cable caught fire near Thumpamon Panchayat Office.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.