അപകടത്തിൽപെട്ട ആംബുലൻസ്
Posted On
date_range Updated On
date_range ആംബുലൻസ് ഓട്ടോയിലേക്കും പോസ്‌റ്റ് ഓഫിസിലേക്കും ഇടിച്ചുകയറി
പന്തളം: ആംബുലൻസ് നിയന്ത്രണംവിട്ട് പന്തളം പോസ്‌റ്റ് ഓഫിസിലേക്കും ഓട്ടോയിലേക്കും ഇടിച്ചുകയറി രണ്ടുപേർക്ക് പരിക്ക്. ആംബുലൻസ് ഡ്രൈവർ കൊഴുവല്ലൂർ സ്വദേശി അച്ചു, പന്തളം മാർക്കറ്റ് കവലയിലെ ഓട്ടോ ഡ്രൈവർ കുടശ്ശനാട് സ്വദേശി ജയൻ (ഗണേശ്-35) എന്നിവർക്കാണ് പരിക്കേറ്റത്.
തിങ്കളാഴ്ച രാത്രി ഒമ്പത് മണിക്കാണ് അപകടം. കുളനടയിൽനിന്ന് സി.എം ആശുപത്രിയിലേക്ക് രോഗിയെ എടുക്കാനായി പോയ ആംബുലൻസ് ഓട്ടോയിൽ ഇടിച്ചശേഷം പോസ്‌റ്റ് ഓഫിസിെൻറ മതിലിലേക്ക് ഇടിച്ചുകയറിയതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.