കു​ര​മ്പാ​ല ഇ​ട​യാ​ടി ഗ​വ. എ​ൽ.​പി സ്കൂ​ളി​ന്​ സ​മീ​പം സൂ​പ്പ​ർ​ഫാ​സ്റ്റ് ബ​സ്​ വീ​ടി‍െൻറ മ​തി​ലി​ൽ ഇ​ടി​ച്ച​പ്പോ​ൾ

സുരക്ഷാ പാതയിൽ അപകടങ്ങൾക്ക് അതിവേഗം

പന്തളം: റോഡ് അപകടങ്ങളുടെ എണ്ണവും തീവ്രതയും അതുവഴി മരണനിരക്കും കുറക്കുന്നതിന് ലോകബാങ്ക് സഹായത്തോടെ റോഡ് സുരക്ഷ കർമ പദ്ധതി നടപ്പാക്കിയിട്ടും എം.സി റോഡിൽ അപകടങ്ങൾ കുറയുന്നില്ല.ബുധനാഴ്ച രാവിലെ 8.30ഓടെ കുരമ്പാല ഇടയാടി ഗവ. യു.പി.എസ് സ്കൂളിനെ സമീപം നിയന്ത്രണം വിട്ട് കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ് വീടി‍െൻറ മതിലിലേക്ക് ഇടിച്ചുകയറി. യാത്രക്കാർക്ക് അപകടം സംഭവിച്ചില്ല. ചൊവ്വാഴ്ച വൈകീട്ട് മെഡിക്കൽ മിഷൻ ജങ്ഷന് സമീപം സ്വകാര്യ ബസ് ഇത്തരത്തിൽ കലങ്കിലേക്ക് ഇടിച്ചുകയറിയിരുന്നു.

തിങ്കളാഴ്ച രാത്രി ആംബുലൻസ് നിയന്ത്രണം വിട്ട് പന്തളം പോസ്റ്റ് ഓഫിസി‍െൻറ മതിലും ഇടിച്ചു തകർത്തിരുന്നു. കഴിഞ്ഞ മൂന്നുദിവസമായി എം.സി റോഡിൽ ചെറുതും വലുതുമായ നിരവധി അപകടങ്ങൾ ഉണ്ടായി. മഴ കനത്തതും അശ്രദ്ധമായ ഡ്രൈവിങ്ങുമാണ് ഇത്തരം അപകട കാരണം. അതേസമയം, റോഡ് വികസനത്തിനൊപ്പം റോഡ് സുരക്ഷക്കുകൂടി പ്രാധാന്യം നൽകിയാണ് കെ.എസ്.ടി.പി സുരക്ഷ ഇടനാഴി നിർമിച്ചത്. രണ്ടുഘട്ടമായി തിരുവനന്തപുരം കഴക്കൂട്ടം മുതൽ ചെങ്ങന്നൂർവരെ എം.സി റോഡ് നവീകരിച്ചു. 146.67 കോടി ചെലവിട്ടാണ് പദ്ധതി പൂർത്തീകരിച്ചത്.

സ്കൂൾ മേഖലയിൽ ഗേറ്റ്, സൗരോർജ വിളക്ക്, ആധുനിക റോഡ് മാർക്കിങ്, സൈൻ ബോർഡുകൾ, ക്രാഷ് ബാരിയറുകൾ എന്നിവ ഉൾപ്പെടുന്നതാണ് സുരക്ഷാ വീഥി. റോഡപകടങ്ങളിലെ മരണനിരക്ക് കുറക്കുന്നതിന് 28.2 കോടി ചെലവിൽ പോസ്റ്റ് ക്രാഷ് ട്രോമ കെയർ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്ന പ്രവൃത്തിക്കും തുടക്കം കുറിച്ചിരുന്നു. ഏനാത്ത്-കുളനട മാന്തുകവരെ ദിവസേന അപകടങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

അപകടരഹിത പാതയാക്കുന്നതിനായി നാറ്റ്പാക് (നാഷനൽ ട്രാൻസ്പോർട്ടേഷൻ പ്ലാനിങ് ആൻഡ് റിസർച് സെന്റർ) ഉൾപ്പെടെ ബന്ധപ്പെട്ട ഏജൻസികൾ ഒട്ടേറെ പഠനങ്ങളും പരിശോധനകളും നടത്തി. പൊലീസ്, മോട്ടോർ വാഹന വകുപ്പുകളുടെ നേതൃത്വത്തിൽ നിരന്തര പരിശോധനകളും തുടരുന്നു. എന്നാൽ, അപകടങ്ങളുടെ കണക്ക് ഏറുകയാണ്. രാത്രി-പുലർകാല അപകടങ്ങളും വർധിക്കുന്നു.കുരമ്പാല, ഇടയാടി പെട്രോൾ പമ്പ്, മെഡിക്കൽ മിഷൻ ജങ്ഷൻ, പൊലീസ് സ്റ്റേഷന് സമീപം, കുളനട തുടങ്ങിയ ഭാഗങ്ങളിലാണ് അപകടങ്ങൾ കൂടുതൽ. 

Tags:    
News Summary - Accidents are increasing on MC road

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.