പ​ത്ത​നം​തി​ട്ട സി​വി​ല്‍ സ്റ്റേ​ഷ​നി​ലെ ചെ​റി​യ ത​പാ​ൽ​പെ​ട്ടി

തപാല്‍ പെട്ടിയില്‍ സ്ഥലമില്ല; പോസ്റ്റ്മാനെ കാത്ത് സിവില്‍ സ്റ്റേഷൻ

പത്തനംതിട്ട: തപാല്‍ പെട്ടി പെട്ടെന്ന് നിറയുന്നത് കാരണം പോസറ്റ്മാനെ കാത്തിരുന്ന് നേരിട്ട് തപാല്‍ കൊടുക്കേണ്ട അവസ്ഥയാണ് പത്തനംതിട്ട സിവില്‍ സ്റ്റേഷനിലെ ജീവനക്കാര്‍ക്ക്. പ്രധാന കവാടത്തിന് സമീപം സ്ഥാപിച്ച വലിയ തപാൽപെട്ടിക്കുള്ളില്‍ വെള്ളം വീഴുന്നു എന്ന കാരണത്താല്‍ അത് മാറ്റി പകരം ചെറിയതാണ് സ്ഥാപിച്ചത്.

ഇതാണ് ഇപ്പോള്‍ ജീവനക്കാര്‍ക്ക് ദുരിതമാകുന്നത്. പത്തിലധികം വിവിധ ഓഫിസുകളിലെയും കോടതികളിലെയും മറ്റും തപാല്‍ ഉരുപ്പടികള്‍ സംഭരിക്കാന്‍ പുതുതായി സ്ഥാപിച്ച പെട്ടിയില്‍ സ്ഥലമില്ല.ഇതുമൂലം ജീവനക്കാര്‍ വൈകീട്ട് തപാല്‍ ഉരുപ്പടികള്‍ ശേഖരിക്കാന്‍ എത്തുന്ന പോസ്റ്റ്മാനെ കാത്തുനിൽക്കുകയാണ് പതിവ്.

മുമ്പുണ്ടായിരുന്ന വലിയ തപാൽപെട്ടി അറ്റകുറ്റപ്പണി നടത്തിയാല്‍ മതിയായിരുന്നു എന്നാണ് ജീവനക്കാര്‍ പറയുന്നത്. കാലപ്പഴക്കം കാരണം മുകള്‍വശം ദ്രവിച്ചതാണ് വെള്ളം ഉള്ളിലേക്ക് കടക്കാന്‍ കാരണമായത്. പഴയ തപാൽപെട്ടി തിരികെ എത്തിക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം. ഇതിനായി ജില്ല പോസ്റ്റല്‍ ഡിവിഷനില്‍ അപേക്ഷയും നല്‍കി കാത്തിരിക്കുകയാണ് സിവില്‍ സറ്റേഷൻ ജീവനക്കാര്‍.

Tags:    
News Summary - no space in the mailbox; Civil station waiting for the postman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.