Posted On
date_range Updated On
date_range ആർക്കും പരിക്കില്ല; ശബരിമല തീർഥാടകർ സഞ്ചരിച്ച വാഹനം മറിഞ്ഞു
വടശ്ശേരിക്കര: ശബരിമല തീർഥാടകർ സഞ്ചരിച്ച വാഹനം മറിഞ്ഞു. ആർക്കും പരിക്കില്ല. മണ്ണാറക്കുളഞ്ഞി-ശബരിമല-ചാലക്കയം പാതയിലെ വടശ്ശേരിക്കര ചെറുകാവ് ക്ഷേത്രത്തിനു എതിർവശത്തുള്ള പൊതുശുചിമുറിയുടെ ഭാഗത്തേക്കാണ് കാർ മറിഞ്ഞത്. ബുധനാഴ്ച ഉച്ചക്ക് രണ്ടരയോടെയാണ് അപകടം. ശബരിമല തീർഥാടനം കഴിഞ്ഞെത്തിയ ശാസ്താംകോട്ട സ്വദേശികളാണ് അപകടത്തിൽപെട്ടത്. വാഹനത്തിൽ മൂന്നുപേർ ഉണ്ടായിരുന്നു.
ശബരിമല തീർഥാടകർ സഞ്ചരിച്ച വാഹനം മണ്ണാറക്കുളഞ്ഞി-ശബരിമല-ചാലക്കയം പാതയിലെ വടശ്ശേരിക്കര ചെറുകാവ് ക്ഷേത്രത്തിനു എതിർവശത്ത് മറിഞ്ഞപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.