സ്വരാജ് പുരസ്കാരത്തിന്‍റെ തിളക്കത്തിൽ തുമ്പമൺ തുമ്പമൺ: സ്വരാജ് പുരസ്കാര തിളക്കത്തിൽ തുമ്പമൺ ഗ്രാമപഞ്ചായത്ത്. 2020-21 വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തി ആസൂത്രണ നിർവഹണത്തിന്‍റെയും ഭരണനിർവഹണ മികവിന്‍റെയും അടിസ്ഥാനത്തിലാണ് ജില്ലയിൽ തുമ്പമൺ ഗ്രാമപഞ്ചായത്ത് ഒന്നാം സ്ഥാനത്ത് എത്തിയത്. ഏറ്റവും കൂടുതൽ വിദേശ മലയാളികളുള്ള ജനസംഖ്യ കുറഞ്ഞ തുമ്പമൺ പഞ്ചായത്തിന് 10 ലക്ഷം രൂപയാണ് സമ്മാനമായി ലഭിക്കുന്നത്. പദ്ധതി ചെലവിൽ 100 ശതമനം നേട്ടം കൈവരിച്ചത് പുരസ്കാരത്തിനായി പ്രത്യേകം പരിഗണിക്കപ്പെട്ടു. നികുതി പിരിവിലും പൂർണത കൈവരിക്കാനായി. ഗ്രാമസഭ യോഗങ്ങളും ധനകാര്യ സ്ഥിരം സമിതികളും കൃത്യമായി ചേർന്നതും നേട്ടമായി. കുടുംബശ്രീയുടെ മികച്ച പ്രവർത്തനങ്ങളും ജനകീയ ഹോട്ടലും പുരസ്കാരത്തിന് പ്രത്യേകം പരിഗണിച്ചിരുന്നു. നേരത്തേ തന്നെ ഐ.എസ്.ഒ അംഗീകാരം നേടിയ പഞ്ചായത്തിൽ എല്ലാ സേവനങ്ങളും ഇപ്പോൾ ഓൺലൈനായാണ്. മാലിന്യശേഖരണം, സംസ്കരണ രംഗത്തെ മികവിന് ഒ.ഡി.എഫ് പദവിയും ലഭിച്ചിരുന്നു. കുറ്റമറ്റ രീതിയിലാണ് ഇവിടെ മാലിന്യശേഖരണവും സംസ്ക്കരണവും നടപ്പാക്കിവരുന്നത്. എല്ലാരംഗത്തും മികച്ച ഭരണനേട്ടങ്ങളാണ് പഞ്ചായത്തിലെ എടുത്തുപറയാനുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.