പത്തനംതിട്ട: കോവിഡ്കാലത്ത് ആഹാരത്തിന് വകയില്ലാത്ത അസംഘടിത തൊഴിലാളികളുടെ ക്ഷേമനിധി അംശാദായം പത്തിരട്ടി വർധിപ്പിച്ചത് പിൻവലിക്കണമെന്ന് ഡി.സി.സി പ്രസിഡൻറ് സതീഷ് കൊച്ചുപറമ്പിൽ ആവശ്യപ്പെട്ടു. എ.ഐ.യു.ഡബ്ല്യു.സി ജില്ല പത്തനംതിട്ടയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡൻറ് നഹാസ് പത്തനംതിട്ട അധ്യക്ഷത വഹിച്ചു. ഡി.ഡി.സി വൈസ് പ്രസിഡൻറ് എ. സുരേഷ് കുമാർ, രാജു നെടുവേലിമണ്ണിൽ, ബിജോയ് ടി. മാർക്കോസ്, നഗരസഭ സി.ഡി.എസ് ചെയർപേഴ്സൻ മോനി വർഗീസ്, നിയോജക മണ്ഡലം പ്രസിഡൻറുമാരായ ജിതിൻ രാജ്, എബി തെള്ളിയൂർ, സോഷ്യൽ മീഡിയ കോഓഡിനേറ്റർമാരായ ബിന്ദു ബിനു, അരവിന്ദ് അട്ടത്തോട്, രഞ്ജി നെല്ലാട്, ജോസഫ് വിജയ്, സതീഷ് അന്ത്യാളൻകാവ്, ലിനു വർഗീസ്, ബിജു മലയിൽ എന്നിവർ സംസാരിച്ചു. Must::i photo...... . ദേശീയ അസംഘടിത തൊഴിലാളി കോൺഗ്രസ് ജില്ല ഡി.സി.സി പ്രസിഡൻറ് സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.