പ്രവേശനോത്സം

മല്ലപ്പള്ളി: ചുങ്കപ്പാറ അസീസി സ്​പെഷൽ സ്കൂളിൽ പ്രവേശനോത്സവം നടന്നു. ലിറ്റിൽ ഫ്ലവർ ദേവാലയ വികാരി ഫാ. ആരോമൽ ഉണ്ണി പ്രവേശനോത്സവം ഉദ്​ഘാടനം ചെയ്തു. കോട്ടാങ്ങൽ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ എം.എ. ജമീല ബീവി അധ്യക്ഷത വഹിച്ചു. മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ ജോസി ഇലഞ്ഞിപ്പുറം മുഖ്യപ്രഭാഷണം നടത്തി. ലോക്കൽ മാനേജർ സിസ്റ്റർ ജെയ്ൻ മേരി, പ്രിൻസിപ്പൽ സിസ്റ്റർ ആൻ. മാത്യു, സിസ്റ്റർമാരായ അമല, റാണി മരിയ, നിർമല, ആൻ ജോസ്, ബിജു വർഗീസ്, ബിനു ജോസഫ്, ജ്യോതി ജോസഫ് ബിജി വർഗിസ്, പി.ടി.എ പ്രസിഡന്‍റ്​ ശശികുമാർ ചൂരപ്പാടി എന്നിവർ സംസാരിച്ചു. വിവിധ കലാപരിപാടികളും മധുര വിതരണവും നടത്തി. കോട്ടാങ്ങൽ 94ാം നമ്പർ അംഗൻവാടിയിൽ നടന്ന പ്രവേശനോത്സവം മുൻ കോട്ടാങ്ങൽ പഞ്ചായത്ത് പ്രസിഡന്‍റ്​ എം.കെ.എം. ഹനീഫ ഉദ്ഘാടനം ചെയ്തു. അംഗൻവാടി വർക്കർ നബിസ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.