കുടുംബസംഗമം

തിരുവല്ല: അന്താരാഷ്ട്ര കുടുംബദിനത്തോട് അനുബന്ധിച്ച് വിശ്വകർമ ഐക്യവേദി പത്തനംതിട്ട ജില്ല കമ്മിറ്റി നേതൃത്വത്തിൽ തുകലശ്ശേരിയിൽ നടത്തി. സംഗമത്തിന്റെ ഉദ്ഘാടനം വിശ്വകർമ ഐക്യവേദി ജില്ല ഉപാധ്യക്ഷ ഉഷ രാജേന്ദ്രൻ നിർവഹിച്ചു. ജില്ല പ്രസിഡന്റ്‌ ടി.ആർ. ബാലചന്ദ്രൻ അധ്യക്ഷതവഹിച്ചു. പ്രകാശ് കൃഷ്ണ, മനോജ്‌ മുത്തൂർ, അനിൽ പെരുംതുരുത്തി, ഷൈലജ മനോജ്‌, രജനി രാജപ്പൻ, രാജേഷ് കിഴക്കൻകോവിൽ, രാജമ്മ പ്രഭാകരൻ, സുമേഷ് എടത്വ, അഖിൽ കൃഷ്ണ എന്നിവർ സംസാരിച്ചു. കുടുംബദിന പുരസ്‌കാരം ലതിക രാജേഷിനുനൽകി ആദരിച്ചു. സഹകാർ ഭാരതി യോഗം തിരുവല്ല: സഹകാർ ഭാരതി തിരുവല്ല താലൂക്ക് സമിതി ഭാരവാഹി യോഗം നടന്നു. അക്ഷയശ്രീ ഫെഡറേഷൻ പത്തനംതിട്ട ജില്ല പ്രസിഡന്റ്‌ പി. ഉണ്ണികൃഷ്ണൻ ഉദ്‌ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ്‌ കെ.പി. അനിൽകുമാർ അധ്യക്ഷതവഹിച്ചു. ജില്ല വൈസ് പ്രസിഡന്റ്‌ അഡ്വ. ശ്യാം മണിപ്പുഴ മുഖ്യ പ്രഭാഷണം നടത്തി. ജില്ല പ്രസിഡന്റ്‌ ജി. അനിൽ, സെക്രട്ടറി ജി. മനോജ്‌, താലൂക്ക് സെക്രട്ടറി നരേന്ദ്രൻ ചെമ്പകവേലിൽ, ജോയന്റ് സെക്രട്ടറി എസ്. ശ്രീകുമാർ, ടി.വി. വിഷ്ണു നമ്പൂതിരി, സനൽകുമാർ തച്ചാറ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.