സഞ്ചാരികൾക്ക് വിസ്മയക്കാഴ്ചയൊരുക്കി നാഗപ്പാറ

മ​ല്ല​പ്പ​ള്ളി: ദൃ​ശ്യ​വി​രു​ന്നാ​യി പ്ര​കൃ​തി​ഭം​ഗി നിറയുന്ന ചു​ങ്ക​പ്പാ​റ​യി​ലെ നാ​ഗ​പ്പാ​റ. കോ​ട്ടാ​ങ്ങ​ൽ പ​ഞ്ചാ​യ​ത്തി​ലെ നി​ർ​മ​ല​പു​രം ക​രു​വ​ള്ളി​ക്കാ​ട് നാ​ഗ​പ്പാ​റ എ​ന്നും സ​ഞ്ചാ​രി​ക​ൾ​ക്ക് വി​സ്മ​യ​ക്കാ​ഴ്ച​യാ​ണ്. പ​മ്പ-​മ​ണി​മ​ല ന​ദി​ക​ളു​ടെ ന​ടു​വി​ൽ റാ​ന്നി-​പൊ​ന്ത​ൻ​പു​ഴ റി​സ​ർ​വ് വ​ന​ത്തോ​ടു ചേ​ർ​ന്നാ​ണ് ഈ ​മ​നോ​ഹ​ര സ്ഥ​ലം. വ​ന​ത്തി​ൽ നി​ന്നു​ള്ള കു​ളി​ർ​ക്കാ​റ്റും കി​ളി​ക​ളു​ടെ ആ​ര​വ​വും കാ​ട്ടു​ചോ​ല​യു​ടെ ശ​ബ്​​ദ​വും പ്ര​ദേ​ശ​ത്തെ പ്രി​യ​ങ്ക​ര​മാ​ക്കു​ന്നു. നാ​ഗ​പ്പാ​റ​ക്കു മു​ക​ളി​ലെ​ത്തി പ്ര​കൃ​തി​ഭം​ഗി ആ​സ്വ​ദി​ക്കാ​നെ​ത്തു​ന്ന​വ​രു​ടെ എ​ണ്ണം ദി​നം​പ്ര​തി വ​ർ​ധി​ക്കു​ക​യാ​ണ്.

ക​രു​വ​ള്ള​ക്കാ​ട്- നാ​ഗ​പ്പാ​റ​യും ഒ​ര​ക്കം​പാ​റ വെ​ള്ള​ച്ചാ​ട്ട​വും പ്ര​കൃ​തി ഭം​ഗി നി​റ​ഞ്ഞ​താ​ണെ​ങ്കി​ലും ഇ​വി​ടെ സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കാ​ൻ അ​ധി​കൃ​ത​ർ​ക്ക് ക​ഴി​യു​ന്നി​ല്ല. ഇ​വി​ടെ​യെ​ത്തു​ന്ന​വ​ർ​ക്ക് മ​ഴ​യും വെ​യി​ലു​മേ​ൽ​ക്കാ​ത്ത വി​ശ്ര​മ​കേ​ന്ദ്ര​മാ​ണ് ആ​ദ്യം വേ​ണ്ട​ത്. ഗ്രാ​മീ​ണ ഇ​ക്കോ ടൂ​റി​സം പ​ദ്ധ​തി​യി​ലേ​ക്ക് നാ​ഗ​പ്പാ​റ ക​രു​വ​ള്ളി​ക്കാ​ട് മ​ല​യും ഒ​ര​ക്കം പാ​റ​യും ഉ​ൾ​പ്പെ​ടു​ത്താ​ൻ ന​ട​പ​ടി വേ​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ന് വ​ർ​ഷ​ങ്ങ​ളു​ടെ പ​ഴ​ക്ക​മു​ണ്ട്. പ​ദ്ധ​തി ന​ട​പ്പാ​യാ​ൽ പ​ഞ്ചാ​യ​ത്തി​ന് വ​രു​മാ​ന​വും ടൂ​റി​സം മേ​ഖ​ല​ക്ക് ഉ​ണ​ർ​വും ഉ​ണ്ടാ​കും. നാ​ഗ​പ്പാ​റ, ക​രു​വ​ള്ളി​ക്കാ​ട്, മൈ​ലാ​ടും​പാ​റ എ​ന്നി​വ ബ​ന്ധി​പ്പി​ച്ച് റോ​പ് ​േവ, ​ഏ​റു​മാ​ട​ങ്ങ​ൾ, വാ​ച്ച് ട​വ​ർ എ​ന്നി​വ നി​ർ​മി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​മു​ണ്ട്. നാ​ഗ​പ്പാ​റ​യോ​ട് ചേ​ർ​ന്നൊ​ഴു​കു​ന്ന കൂ​വ പ്ലാ​വ് അ​രു​വി​യിൽ​വ​ന​ത്തി​ലെ വൃ​ക്ഷ​ങ്ങ​ൾ ന​ശി​പ്പി​ക്കാ​തെ മി​നി ചെ​ക്ക്ഡാം നി​ർ​മി​ച്ചാ​ൽ ബോ​ട്ടി​ങ്ങി​ന് സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​തി​നും കു​ടി​വെ​ള്ള ക്ഷാ​മ​ത്തി​നും ജ​ല​സേ​ച​ന​ത്തി​നും വ​ഴി​യൊ​രു​ക്കാം. ഗ്രാ​മീ​ണ ഇ​ക്കോ ടൂ​റി​സം പ​ദ്ധ​തി​യി​ലേ​ക്ക് പ്ര​ദേ​ശ​ത്തെ ഉ​ൾ​പ്പെ​ടു​ത്തി പ​ഞ്ചാ​യ​ത്ത് വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് പ​ദ്ധ​തി ജി​ല്ല ടൂ​റി​സം വ​കു​പ്പി​ന് ന​ൽ​കി​യെ​ങ്കി​ലും ന​ട​പ​ടി​യെ​ങ്ങു​മെ​ത്തി​യി​ട്ടി​ല്ല.

Tags:    
News Summary - Nagapara tourisam place

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.