പത്തനംതിട്ട: മെഴുവേലി സർവിസ് സഹകരണബാങ്കിലെ കവർച്ച നടന്നു 10വർഷം പൂർത്തിയാകുമ്പോഴും വിചാരണ നടപടി നീളുന്നു. 2011 ആഗസ്റ്റ് 20, 21 തീയതികളിലാണ് കവർച്ച നടന്നത്. സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കുന്നതിന് സർക്കാർ നടപടി വൈകുന്നതാണ് വിചാരണ വൈകാൻ കാരണം. ഇനി ഒരു സാക്ഷിയെകൂടി വിസ്തരിച്ചാൽ വിചാരണ പൂർത്തിയാകും.
അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സി.ഐ നന്ദകുമാറിനെയാണ് വിസ്തരിക്കേണ്ടത്. മറ്റൊരു അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സി.ഐ ജയരാജ് ഉൾപ്പെടെ 225 സാക്ഷികളെ വിസ്തരിച്ചു.
ഹൈേകാടതി നിർദേശ പ്രകാരം റാന്നി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് വിചാരണ. 2019വരെ സലീം കാമ്പിശ്ശേരിയായിരുന്നു സ്പെഷൽ പ്രോസിക്യൂട്ടർ. വീണുപരിക്കേറ്റ അദ്ദേഹം സ്ഥാനമൊഴിഞ്ഞിരുന്നു. പകരം ആളെ നിയമിക്കാത്തതാണ് വിചാരണ വൈകാൻ കാരണം.
സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിച്ച് വിചാരണ പൂർത്തിയായാൽ ബാങ്കിനും നിക്ഷേപകർക്കും പണയം െവച്ചവർക്കും ഉരുപ്പടികൾ തിരികെ ലഭിക്കും.
സംഭവത്തിൽ മെഴുവേലി സ്വദേശി വിനു, സുരേഷ് കുമാർ, സന്തോഷ്, മനു, ബിജു രാമചന്ദ്രൻ, ഗിരീഷ്, സുധീഷ്, ഹാരി ജോൺ എന്നീ എട്ട് പ്രതികളെ പന്തളം പൊലീസ് അറസ്റ്റുചെയ്തിരുന്നു. ഇവരുടെ കുറ്റസമ്മത മൊഴിയെത്തുടർന്ന് 3301.330 ഗ്രാം സ്വർണം വീണ്ടെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.