representative image

വ​യോ​ധി​ക​ക്കു​നേ​രെ തെ​രു​വു​നാ​യ് ആ​ക്ര​മ​ണം

മ​ല്ല​പ്പ​ള്ളി: മ​ല്ല​പ്പ​ള്ളി മി​നി സി​വി​ൽ സ്റ്റേ​ഷ​ന്​ സ​മീ​പം തെ​രു​വു​നാ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ വ​യോ​ധി​ക​ക്ക്​ പ​രി​ക്ക്. മ​ല്ല​പ്പ​ള്ളി​യി​ലെ ആ​ധാ​രം എ​ഴു​ത്തു​കാ​രി ജെ​യ്സ​മ്മ​ക്കാ​ണ് ക​ടി​യേ​റ്റ​ത്.

താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ​ക്ക് ശേ​ഷം ഇ​വ​രെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് കൊ​ണ്ടു​പോ​യി. വ്യാ​ഴാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം. മ​ല്ല​പ്പ​ള്ളി മി​നി സി​വി​ൽ സ്റ്റേ​ഷ​നി​ലും പ​രി​സ​ര​ത്തും തെ​രു​വു​നാ​യ് ശ​ല്യം രൂ​ക്ഷ​മാ​യ​താ​യി പ​രാ​തി​യു​ണ്ട്.

പ്ര​വേ​ശ​ന ക​വാ​ട​ങ്ങ​ളി​ൽ ഗ്രി​ൽ സ്ഥാ​പി​ച്ചെ​ങ്കിും പൊ​തു​ജ​ന​ങ്ങ​ൾ അ​ശ്ര​ദ്ധ​മാ​യി തു​റ​ന്നി​ടു​ന്ന​തി​നാ​ൽ നാ​യ്ക്ക​ൾ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളു​ടെ വ​രാ​ന്ത​ക​ളി​ലാ​ണ് ത​മ്പ​ടി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​ എ​ടു​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട​വ​ർ എ​ത്തി​യെ​ങ്കി​ലും വി​ജ​യി​ച്ചി​ല്ല.

Tags:    
News Summary - Street dog attack on elderly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.