വായ്പ്പൂര് പ്രവർത്തിക്കുന്ന കോഴി ഫാമിനെതിരെ ജനകീയ സമര സമിതിയുടെ നേതൃത്വത്തിൽ കോട്ടാങ്ങൽ പഞ്ചായത്ത് പടിക്കൽ നടത്തിയ ധർണ
മല്ലപ്പളളി: ജനവാസമേഖലയിൽ പൗൾട്രി ഫാമിന് അനുമതി നൽകിയ കോട്ടാങ്ങൽ പഞ്ചായത്തിനെതിരെ പ്രതിഷേധം. ജനകീയ സമിതിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് പടിക്കൽ ധർണ നടത്തി.
കോട്ടാങ്ങൽ പഞ്ചായത്ത് മൂന്ന്, പന്ത്രണ്ട് വാർഡുകളെ ബന്ധിപ്പിക്കുന്ന ജനവാസമേഖലയിൽ ചട്ടങ്ങൾ പാലിക്കാതെയാണ് പൗൾട്രി ഫാം പ്രവർത്തിക്കുന്നതെന്നാണ് നാട്ടുകാരുടെ പരാതി. ജനങ്ങളുടെ പ്രതിഷേധം നിലനിൽക്കെ, വീണ്ടും കോട്ടാങ്ങൽ പഞ്ചായത്ത് അനുമതി കൊടുത്തതോടെയാണ് ജനകീയ സമിതിയുടെ നേതൃത്വത്തിൽ സമരം ശക്തമാക്കിയത്. ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്ന കോഴി ഫാമിന്റെ പ്രവർത്തനം പൂർണമായി നിർത്തലാക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
സമരപരിപാടിയിൽ ഗ്രാമപഞ്ചായത്തംഗം ദീപ്തി ദാമോദരൻ, സമരസമിതി പ്രവർത്തകരായ ആർ. പ്രസീത, ഷെരീഫ ബീവി, സലീന, ഷൈലജ, സുജ മാത്യു, യമുന, സുമതി, സബീന, സുബൈദാബീവി, ഇല്യാസ് വായ്പ്പൂര്, സുബൈർ കുട്ടി, കെ.എച്ച്.അൻസു, റിയാസ്, ഇസ്മായിൽ ചീനിയിൽ, റഹ്മത്ത്, ഖാൻ കുട്ടി, ഷാജി ചീരംകുളം, റെജിമോൻ, അലിറാവുത്തർ, ഇബ്രാഹിം കുട്ടി, തോമസ് സെബാസ്റ്റ്യൻ, ഇസ്മായിൽ കുടപ്പനയ്ക്കൽ, ഇബ്രാഹിംറാവുത്തർ, മാത്യു കടുവാക്കുഴിത്തടം തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.