കെ.എം. മനു
മല്ലപ്പള്ളി: 17കാരിയെ ലൈംഗികപീഡനത്തിനിരയാക്കിയതിന് പെരുമ്പെട്ടി പൊലീസ് കഴിഞ്ഞ ദിവസം രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയെ പിടികൂടി. മല്ലപ്പള്ളി മടുക്കോലി സ്വദേശി കൊട്ടകപ്പറമ്പിൽ കെ.എം. മനുവാണ് (28) അറസ്റ്റിലായത്. പ്രണയം നടിച്ച്, വീട്ടിൽ ആരുമില്ലാത്ത സമയത്ത് കുട്ടിയുടെ വീട്ടിലെത്തി ഒന്നിലധികം തവണ പീഡിപ്പിക്കുകയായിരുന്നു. മോഷണക്കേസുൾപ്പടെ നിരവധി കേസിൽ പ്രതിയായ മനു സംഭവത്തെ തുടർന്ന് ഒളിവിലായിരുന്നു.
പെരുമ്പെട്ടി പൊലീസ് ഇൻസ്പെക്ടർ സജീഷ് കുമാർ. ബി, സിവിൽ പൊലീസ് ഓഫിസർമാരായ അലക്സ്, അഭിജിത്ത് എന്നിവർ അടങ്ങുന്ന സംഘം എരുമേലിയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. തിരുവല്ല, റാന്നി, കാഞ്ഞിരപ്പള്ളി, പള്ളിക്കത്തോട്, കീഴ്വായ്പൂർ എന്നീ പൊലീസ് സ്റ്റേഷനുകളിൽ നിരവധി മോഷണക്കേസുകളിലും പ്രതിയാണ് ഇയാൾ. പ്രതിയെ കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.