വിബിൻമോൻ
Posted On
date_range Updated On
date_range എട്ടാംക്ലാസുകാരിക്കുനേരെ ലൈംഗികാതിക്രമം: പ്രതി അറസ്റ്റിൽ
മല്ലപ്പള്ളി: സ്കൂൾ ബസ് കാത്തുനിന്ന എട്ടാം ക്ലാസുകാരിയെ കടന്നു പിടിക്കുകയും നഗ്നതാപ്രദർശനം നടത്തുകയും ചെയ്ത കേസിൽ പ്രതി അറസ്റ്റിലായി. മല്ലപ്പള്ളി മാരിക്കൽ നെടുമണ്ണിൽ വീട്ടിൽ വിബിൻമോനെ (38) ആണ് കീഴ്വായ്പൂർ പൊലീസ് സബ് ഇൻസ്പെക്ടർ കെ. ജയമോൻ അറസ്റ്റ് ചെയ്തത്.
പ്രതി പോക്സോ, വധശ്രമം, ദേഹോപദ്രവക്കേസ് ഉൾപ്പടെ നിരവധിക്കേസുകളിൽ പ്രതിയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.